ഇരിങ്ങാലക്കുട : മുരിയാടിന്റെ വികസനത്തിന് തിരിതെളിയിച്ച 130 വർഷത്തോളം പാരമ്പര്യമുള്ള മുരിയാട് എ.യു.പി. വിദ്യാലയത്തിൻ്റെ പുതിയകെട്ടിടം ജനുവരി 3-ാം തിയ്യതി വെള്ളിയാഴ്‌ച വൈകീട്ട് 4 മണിക്ക് നാടിന് സമർപ്പിക്കുന്നു. ഇതോടൊപ്പം അധ്യാപക രക്ഷാകർത്തൃദിനം, യാത്രയയപ്പ് സമ്മേളനം 130 ആം വാർഷികാഘോഷം, എൻഡോവ്മെൻ്റ് വിതരണം പാചകപ്പുര കം സ്റ്റോറിന്റെയും ഉദ്ഘാടന കർമ്മം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ജോസ് ജെ. ചിറ്റിലപ്പിള്ളിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രിഡോ. ആർ. ബിന്ദു നിർവഹിക്കുമെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് സുബി എം.പി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. മുരിയാട് ഗ്രാമപഞ്ചായത്തിന്റെ ജന പ്രതിനിധികൾ, ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, ബ്ലോക്ക് പ്രോഗ്രാം കോർഡിനേറ്റർ തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരിക്കും.
കഴിഞ്ഞ 22 വർഷമായി ഹിന്ദി അധ്യാപികയായി സേവനമനുഷ്‌ഠിച്ചു വരുന്ന കെ.കെ. മഞ്ജു കുമാരിക്ക് യാത്രയയപ്പും നൽകും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ, ഗാമമേള എന്നിവയും ഉണ്ടാകും എന്ന് സംഘടകസമിതി ചെയർമാനും മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ജോസ് ജെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംഘടകസമിതി ജനറൽ കൺവീനറും എ.യു.പി.എസ് മുരിയാട് സ്കൂൾ മാനേജർ & ഹെഡ്‌മിസ്ട്രസ് എം. പി. സുബി, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി, പി.ടി.എ പ്രസിഡണ്ട് രജനി ഷിബു, വാർഡ് മെമ്പർ ശ്രീജിത്ത് പട്ടത്ത്, സീനിയർ അസിസ്റ്റന്റ് ജയന്തി എം എൻ, പൂർവ വിദ്യാർത്ഥി പ്രതിനിധി ജോബി പുല്ലൂക്കാരൻ, സ്റ്റാഫ് പ്രതിനിധി രാമചന്ദ്രൻ കെ ആർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com