2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ആദ്യ ഫീച്ചർ ഫിലിമിനുള്ള ക്യാമറ ഡി ഓർ പുരസ്കാരം നേടിയ നോർവീജിയൻ ചിത്രം ” അർമാൻഡ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 3 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ആറ് വയസ്സുകാരനായ അർമാൻഡ് സ്കൂളിൽ വച്ച് തൻ്റെ കൂട്ടുകാരനെ ലൈംഗികമായി ഉപദ്രവിച്ചതായി ആരോപണം ഉയരുന്നു. സംഭവത്തെക്കുറിച്ച് വിശദീകരിക്കാൻ ഇരുവരുടെയും മാതാപിതാക്കളെയും മറ്റ് രക്ഷിതാക്കളെയും സ്കൂൾ അധികൃതർ വിളിച്ച് വരുത്തുന്നതും തുടർന്ന് ഉടലെടുക്കുന്ന സംഭവങ്ങളാണ് 117 മിനിറ്റുള്ള ചിത്രത്തിൻ്റെ പശ്ചാത്തലമായി വരുന്നത്. 97 – മത് അക്കാദമി അവാർഡിനായി നോർവെയിൽ നിന്നുള്ള എൻട്രി കൂടിയായിരുന്നു ചിത്രം. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6 ന് .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com