പുല്ലൂർ ശിവ-വിഷ്ണു ക്ഷേത്രത്തിൽ ഭഗവദ്ഗീത, ശ്രീമദ് ഭാഗവത പഠനക്ലാസുകൾ

പുല്ലൂർ : പുല്ലൂർ ശിവ-വിഷ്ണു ക്ഷേത്രത്തിൽ ആരംഭിക്കുന്ന ഭഗവദ്ഗീത പഠനക്ലാസിന്റേയും ശ്രീമദ് ഭാഗവത പഠനക്ലാസിന്റേയും ഉദ്ഘാടനം ക്ഷേത്രാങ്കണത്തിൽ പ്രഭാഷകൻ ഡോ. രാധാകൃഷ്ണൻ നിർവഹിച്ചു.. അന്താരാഷ്ട്ര കൃഷ്ണാവബോധ സമിതി (ഇസ്കോൺ ) യാണ് ഭഗവദ് ഗീത ക്ലാസിന് നേതൃത്വം നൽകുന്നത്. എല്ലാ ഞായറാഴ്ചയും രാവിലെ 10 മണി മുതൽ 12 മണി വരെയാണ് ക്ലാസ് നടക്കുന്നത്.



കൂടാതെ മാനസിക ശക്തി വളർത്തുന്നതിനും എന്ത് പഠിക്കണം എങ്ങനെ പഠിക്കണം തുടങ്ങി ഒട്ടനവധി വിഷയങ്ങളും ഹൈന്ദവ ആചാരങ്ങളും ക്ഷേത്ര ആചാരങ്ങളും ഈ ക്ലാസിന്റെ ഭാഗമായി പഠന വിഷയമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ജൂൺ 10 മുതൽ ഓൺലൈനായി ശ്രീമദ് ഭാഗവത പഠനവും ആരംഭിക്കുന്നുണ്ട്. ഭാഗവതാചാര്യൻ ബ്രഹ്മശ്രീ. പാലാഴി കൃഷ്ണകുമാർ അവർകൾ ആണ് ഈ ക്ലാസിന് നേതൃത്വം വഹിക്കുന്നത്.



ക്ഷേത്രം ഊരാളൻ വിശാഖൻ പടിയൂർമന, മേൽശാന്തി സുജയ് പടിയൂർമന, ഇസ്കോൺ അംഗം സന്തോഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ക്ലാസിന് നേതൃത്വം നൽകുന്ന ഇസ്കോൺ ഇരിങ്ങാലക്കുട യാത്രാ ലീഡർ കല്പതരു കൃഷ്ണദാസ് ക്ലാസിനെ പറ്റി ലഘുവിവരണം നടത്തി.



ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് അച്ചുതൻ കുട്ടി വാര്യർ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് ട്രഷറർ കെ.വി.കൃഷ്ണൻ സ്വാഗതവും വൈ.പ്രസിഡന്റ് സിന്ധു വിനയൻ നന്ദിയും പറഞ്ഞു. ക്ലാസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നമ്പറിൽ ബന്ധപ്പെടുക. സുജയ് പടിയൂർ മന: 8848930941

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page