ഡോഗ് ഷെൽട്ടർ മൂർക്കനാട് സ്‌ഥാപിക്കുന്ന പദ്ധതി നഗരസഭ പുനഃപരിശോധിക്കണമെന്ന് മൂർക്കനാട് ജനകീയ കൂട്ടായ്‌മ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിലെ ഏറ്റവും താഴ്ന്ന പ്രദേശമായ കരുവന്നൂർ പുഴയുടെ തീരത്ത് എല്ലാ വർഷങ്ങളിലും പതിവായി രണ്ടോ മൂന്നോ തവണ വെള്ളപൊക്കം ഉണ്ടാകുന്ന മൂർക്കനാട് തൊട്ടപ്പുള്ളി ബേബിയുടെ സ്‌ഥലം ഡോഗ് ഷെൽട്ടർ നിർമ്മിക്കുവാൻ അനുയോജ്യമല്ല എന്ന് പ്രദേശവാസികളായ വാർഡ് 1 ജനകീയ കൂട്ടായ്‌മ.



ആരോഗ്യശുചിത്വ പ്രശ്ന‌ങ്ങൾ, പൊതുജന സുരക്ഷ, പരിസ്‌ഥിതി പ്രശ്നങ്ങൾ എന്നിവയും ഈ പദ്ധതിമൂലം സമീപവാസികൾക്ക് അനുഭവിക്കേണ്ടിവരുമെന്നും, അതിനാൽ അനുയോജ്യമല്ലാത്ത സ്‌ഥലത്ത് ഡോഗ് ഷെൽട്ടർ സ്‌ഥാപിക്കുന്ന പദ്ധതി പുനഃപരിശോധിച്ച്, പൊതുജനങ്ങളുടെ സുരക്ഷയും പരിസ്‌ഥിതി സംരക്ഷണവും മുൻനിർത്തി അനുയോജ്യമായ മറ്റൊരു സ്‌ഥലം ഇരിങ്ങാലക്കുട നഗരസഭ തിരഞ്ഞെടുക്കണമെന്ന് ഇവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.



പ്രദേശവാസികൾ, മെയ് 12 ന് ഇരിങ്ങാലക്കുട നഗരസഭാ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്തു അംഗീകരിച്ച വളളിക്കാഞ്ഞിരം ആൽ സമീപപ്രദേശത്ത് (വാർഡ് 1, പൊറത്തിശ്ശേരി വില്ലജ്, സർവ്വേ നമ്പർ 601/4) ഡോഗ് ഷെൽട്ടർ സ്ഥാപിക്കാനുള്ള നിർദ്ദേശത്തിനെതിരെ പ്രതിഷേധിക്കുന്നതായും പറഞ്ഞു.



ഡോഗ് ഷെൽട്ടർ വരേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. ജനങ്ങൾ ആ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നാൽ 43 വാർഡുകളുള്ളനഗരസഭയിൽ ഏറ്റവും താഴ്ന്ന്‌ പ്രദേശമായ കരുവന്നൂർ പുഴയുടെ തീരത്ത് എല്ലാ വർഷങ്ങളിലും പതിവായി വെള്ളപൊക്കം ഉണ്ടാകുന്ന ഈ സ്‌ഥലം ഡോഗ് ഷെൽട്ടർ നിർമ്മിക്കുവാൻ അനുയോജ്യമല്ല എന്ന തുകൊണ്ടാണ് പ്രദേശവാസികൾ പദ്ധതി എതിർക്കുന്നത്ത് .



ഡോഗ് ഷെൽട്ടർ മൂർക്കനാട് സ്‌ഥാപിക്കുന്ന പദ്ധതി വാർഡ് കൗൺസിലർ മനഃപൂർവം പ്രദേശവാസികളിൽനിന്നും മറച്ചുവെച്ചു എന്ന ഗുരുതര ആരോപണവും ഇവർ വാർത്ത സമ്മേളനത്തിൽ ഉന്നയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


You cannot copy content of this page