ഇരിങ്ങാലക്കുട : സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യ ദിനചിത്രരചനാമത്സരം മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച മാസ്റ്റർ ഡാവിഞ്ചി സന്തോഷ് ഉദ്ഘാടനം ചെയ്തു . നൂറ്റൊന്നംഗ സഭാ ചെയർമാൻ ഡോ. ഇ പി ജനാർദ്ദനൻ അധ്യക്ഷത വഹി ച്ചു
ചടങ്ങിൽ നൂറ്റൊന്നംഗ സഭ ജനറൽ കൺവീനർ എം.സനൽ കുമാർ, പ്രശസ്ത നാടകകൃത്ത് സതീഷ് കുന്നത്ത്, സെക്രട്ടറി രവിശങ്കർ, ട്രഷറർ പി കെ ശിവദാസ്, കൺവീനർ പ്രസന്ന ശശി കെ എ സുധീഷ് കുമാർ പി. കെ ജിനൻ എന്നിവർ സംസാരിച്ചു.
യു പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളേജ് എന്നീ നാലു വിഭാഗങ്ങളായി നടത്തിയ മത്സരത്തിൽ ഇരുന്നൂറി ലധികം മത്സരാർത്ഥികൾ പങ്കെടുത്തു. തുടർന്ന് ശിവരജ്ഞിനി ഓർഗസ്ട്രയുടെ ചലച്ചിത്രഗാന പരിപാടിയായ ഹൃദയരാഗം അരങ്ങേറി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com