ഇരിങ്ങാലക്കുട : അശാസ്ത്രീയ നിർമ്മാണം മൂലം ക്രൈസ്റ്റ് കോളേജിനു മുൻപിൽ ഡോ. ആർ ബിന്ദുവിന്‍റെ എം.എൽ.എ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ഉപയോഗിച്ച് പണിയുന്ന വഴിപാതയുടെ ഒരു ഭാഗം മഴയിൽ ഒലിച്ചു പോയതിനെ തുടർന്ന് ബിജെപി പ്രതിഷേധ ധർണ നടത്തി. കോൺക്രീറ്റ് ചെയ്യാതെ പാതയിൽ വിരിച്ച ടൈൽസ് ആണ് കഴിഞ്ഞ ദിവസത്തെ മഴയിൽ ഒലിച്ച് പോയത്. പ്രതിഷേധ ധർണ പാർലമെന്ററി പാർട്ടി ലീഡർ സന്തോഷ് ബോബൻ കുഴിയിൽ റീത്ത് വെച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം ലിഷോൺ കട്ട്ള അധ്യക്ഷത വഹിച്ചു.
20 ലക്ഷം രൂപ ചിലവിൽ നിർമിച്ചു കൊണ്ടിരിക്കുന്ന നടപ്പാത മഴയിൽ ഒലിച്ച് പോയത്. യഥാർത്ഥത്തിൽ വരുന്നതിനേക്കാൾ മൂന്ന് ഇരട്ടി വലിയ അടങ്കൽ തുകക്ക് മററത്തുർ ലേബർ സൊസൈറ്റിക്ക് ടെണ്ടർ ഒഴിവാക്കി നേരിട്ട് നൽകിയ പ്രവൃത്തിയാണിത്. ഭൂമി ശാസ്ത്ര പരമായി ശാസ്ത്രീയമായി ചെയ്യേണ്ട കാര്യങ്ങൾ ഒന്നും ചെയ്യാതെ നിർമാണം നടത്തിയതുകൊണ്ടാണ് മഴവെള്ളത്തിൽ പ്രവൃത്തി ഒലിച്ച് പോയത്. ടെണ്ടറിലും നിർമാണത്തിലും വലിയ അഴിമതി നടന്നതായി ബി.ജെ.പി ആരോപിച്ചു

കൗൺസിലർമാരായ സരിത സുഭാഷ്, ആർച്ച അനീഷ്, സ്മിത കൃഷ്ണകുമാർ, മോർച്ച പ്രസിഡന്റ് സെബാസ്റ്റ്യൻ ചാലിശ്ശേരി, രമേശ് അയ്യർ, സന്തോഷ് ചെറാക്കുളം, സിന്ധു സോമൻ, ലീന ഗിരിഷ് സുധഎന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി ബൈജു കൃഷ്ണദാസ് സ്വാഗതവും കൗൺസിലർ അമ്പിളി ജയൻ നന്ദിയും പറഞ്ഞു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews