ഇരിങ്ങാലക്കുട : കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ്‌സ് മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂർ താലൂക്കുകളുടെ സംയുക്ത കുടുംബ സമ്മേളനം ഇരിങ്ങാലക്കുട സേവാഭാരതിയുടെ സഹകരണത്തോടുകൂടി ജൂലായ് 14 ഞായറാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട വാനപ്രസ്ഥാശ്രമത്തിൽ സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സേവാഭാരതി ഇരിങ്ങാലക്കുട, പ്രസിഡന്റ് നളിൻ ബാബു ചടങ്ങ് ഉദ്‌ഘാടനം നിർവഹിക്കും. കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ്‌സ് അസ്സോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡന്റ് കുമാരി ജയന്തി അധ്യക്ഷത വഹിക്കും. കേരള ബ്ലൈൻഡ്‌സ് അസ്സോ. മുകുന്ദപുരം താലൂക്ക് സെക്രട്ടറി സുധാകരൻ , സംക്ഷമ ജില്ലാ സെക്രട്ടറി പി ജി അനിൽ കുമാർ തുടങ്ങിയവർ പങ്കെടുക്കും.
സേവാഭാരതി ഇരിങ്ങാലക്കുട, പ്രസിഡന്റ് നളിൻ ബാബു , സെക്രട്ടറി സായിറാം, ട്രഷറർ ജയശങ്കർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com