ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതിയുടെ വിദ്യാഭ്യാസ സമിതിയുടെ നേത്യത്വത്തിൽ 3 വിദ്യാർത്ഥിനികൾക്ക് വിദ്യാഭ്യാസ സഹായം നൽകി. സേവാഭാരതി പ്രസിഡന്റ് നളിൻ ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദ്യാർത്ഥിനികളായ നന്ദന, അക്ഷര, അക്ഷയ എന്നിവർക്കാണ് വിദ്യാഭ്യാസ സഹായം നൽകിയത്.
ACCA ക്ക് പഠിക്കുന്ന നന്ദനയ്ക്ക് പഠനോപകരണമായ ലാപ്ടോപ്പ്, ലാബ് ടെക്നിഷ്യൻ പഠിക്കുന്ന അക്ഷരയ്ക്കും Bcom ന് പഠിക്കുന്ന അക്ഷയക്കും സാമ്പത്തിക സഹായവുമാണ് നൽകിയത്. നന്ദനയ്ക്ക് രാഷ്ട്രീയ സ്വയം സേവക് സംഘം ജില്ലാ പ്രചാരക് പ്രമുഖ് ഇ വി ബാബുരാജുo അക്ഷരയ്ക്ക് സേവാഭാരതി പ്രസിഡന്റ് നളിൻ ബാബു, അക്ഷയക്ക് സേവാഭാരതി വിദ്യാഭ്യാസ സമിതി കൺവീനർ രമാദേവി കേശവദാസും സഹായം കൈമാറി.
സേവാഭാരതി ട്രഷറർ ജയശങ്കർ പി എസ് , വാനപ്രസ്ഥാശ്രമം പ്രസിഡന്റ് ഗോപിനാഥ് പീടിക പറമ്പിൽ, വൈസ് പ്രസിഡന്റ് ഹരികുമാർ തളിയക്കാട്ടിൽ, മെഡി സെൽ പ്രസിഡന്റ് ജഗ്ദീഷ് പണിക്കവീട്ടിൽ, എക്സിക്യൂട്ടിവ് അംഗം പ്രകാശൻ കൈമാ പറമ്പിൽ, ആർ.എസ്.എസ് കാട്ടൂർ മണ്ഡലം സഹകാര്യവാഹ് രാജീവ് എന്നിവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive