ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതാംഗങ്ങളായ പ്രവാസികൾക്കു വേണ്ടിയുള്ള
മൈഗ്രേഷൻ മിഷന്റെ മേഖലതല ഉദ്ഘാടനം സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂളിൽവച്ച് മാനേജർ ഫാ. ഡോ. ലാസർ കുറ്റിക്കാടൻ നിർവ്വഹിച്ചു. സമ്മേളനത്തിൽ ഹെഡ്‌മിസ്ട്രസ് റീജ ജോസ് സ്വാഗതവും മേഖല പ്രസിഡന്റ് ജോസ് മാമ്പിള്ളി പദ്ധതിവിശദീകരണവും നടത്തി.
കത്തീഡ്രൽ ട്രസ്റ്റി തോമസ് തൊകലത്ത്, പി.ടി.എ വൈസ് പ്രസിഡന്റ് ജോസി, പി.ടി.എ എക്സിക്യൂട്ടീവ് അംഗം ജെയിംസ്, അനു ജോൺ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സീനിയർ അസിസ്റ്റന്റ് ലിറ്റി.കെ പി. നന്ദിയും പറഞ്ഞു.
തുടർന്ന് വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകൾ സമ്മാനിച്ചു. മൈഗ്രേഷൻ മിഷന്റെ രൂപതതല ഉദ്ഘാടനം കഴിഞ്ഞദിവസം കുറ്റിക്കാട് സെയ്ന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ വെച്ച് ഇരിങ്ങാലക്കുട എം.എൽ.എ തോമസ് ഉണ്ണിയാടൻ നിർവ്വഹിച്ചിരുന്നു. രൂപത പ്രസിഡന്റ് ഷാജു വാലപ്പൻ സന്നിഹിതനായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





