ഇരിങ്ങാലക്കുട : മാർക്കറ്റ് റോഡിൽ കുഴിയിൽ വീണ ലോറി ഉടമ ബിജോയ് മരിച്ച സംഭവത്തിൽ തൃശ്ശൂർ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ശക്തിയായി പ്രതിഷേധിച്ചു. നഗരസഭയുടെ അനാസ്ഥയാണ് മരണത്തിന് കാരണം. മരിച്ച ലോറി ഉടമ ബിജോയുടെ കുടുംബത്തിന് നഗരസഭ നഷ്ടപരിഹാരം നൽകണം എന്നും പ്രസ്താവനയിൽ പറയുന്നു.
ലോറിഉടമകൾ നടത്തുന്ന എല്ലാ പ്രതിഷേധ സമരങ്ങൾക്കും തൃശ്ശൂർ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പരിപൂർണ്ണ പിന്തുണ പ്രഖ്യാപിക്കുന്നു എന്ന് പ്രസിഡന്റ് എം എസ് പ്രേംകുമാർ, സെക്രട്ടറി കെ കെ സേതുമാധവൻ എന്നിവർ പത്രപ്രസ്താവനയിൽ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com