പൊതുശുചിമുറി സംവിധാനത്തിന്റെ അഭാവം – കച്ചേരിപ്പടിയിലെ വില്ലേജ് ഓഫീസ്, കൃഷിഭവൻ, മൃഗാശുപതി എന്നിവടങ്ങളിൽ വരുന്നവർ വിഷമവൃത്തത്തിൽ

തൊമ്മാന : പൊതുജനങ്ങൾ വലിയതോതിൽ എത്തുന്ന വേളൂക്കര പഞ്ചായത്തിലെ കടുപ്പശ്ശേരി കച്ചേരിപ്പടിയിലെ വില്ലേജ് ഓഫീസ്, കൃഷിഭവൻ, മൃഗാശുപതി എന്നിവ സ്ഥിതിചെയ്യുന്നിടത് പൊതുശുചിമുറി സംവിധാനത്തിന്റെ അഭാവം ഇവിടെത്തുന്നവർക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു.

മൂന്ന് സ്ഥാപനങ്ങളും കച്ചേരിപടിയിലെ കച്ചേരിവളപ്പിൽ അടുത്തടുത്തായിട്ടാണ് സ്ഥിതിചെയ്യുന്നത് . പൊതു വാഹനസൗകര്യങ്ങളും ഇവിടെ കുവാവായതിനാൽ ഇവിടെത്തുന്ന സാധാരണക്കാർ ഏറെനേരം ഔദ്യാഗിക ആവശ്യങ്ങൾ കഴിഞ്ഞിട്ടും കാത്തിരിക്കേണ്ട അവസ്ഥയുമുണ്ട് . അധികൃതർ ‘ടേക്ക് എ ബ്രേക്ക്’ മാതൃകയിലുള്ള ഒരു പൊതുശുചിമുറി സമുച്ചയം ഇവിടെ നിർമ്മിക്കണമെന്ന് പൊതുപ്രവർത്തകനായ ഷാജു പൊറ്റക്കൽ ആവശ്യപ്പെട്ടു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page