പീച്ചി : ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി പീച്ചി വന്യജീവി ഡിവിഷനിൽ “നാസിക” നേച്ചർ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. ജൂൺ 6, 7 എന്നീ തീയതികളിലായി പീച്ചി വന്യജീവി ഡിവിഷനിലെ നേച്ചർ എഡ്യൂക്കേഷൻ സെന്ററിൽ വെച്ചാണ് സിനിമാ പ്രദർശനം സംഘടിപ്പിച്ചത്.
NASIKA BATRACHUS SAHYADRENSIS എന്ന ശാസ്ത്രീയ നാമുള്ള അപൂർവ്വമായ ‘പാതാള തവളയുടെ’ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്താണ് നേച്ചർ ഫിലിം ഫെസ്റ്റിവലിന് NASIKA എന്ന പേര് നൽകിയിട്ടുള്ളത്. പാതാള തവളയുടെ ജീവിത ചക്രം ആസ്പദമാക്കിയ ‘ മാലി ‘ ആയിരുന്നു ഉൽഘാടന ചിത്രം.
ദേശീയ അന്തർദേശീയ തലത്തിൽ ശ്രദ്ധ ആകർഷിച്ച 22 ഓളം പരിസ്ഥിതി സംരക്ഷണ പ്രാധാന്യമുള്ള ഡോക്യുമെന്ററികളും ഷോർട്ട് ഫിലിമുകളുമാണ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചത്. പീച്ചി വൈൽഡ് ലൈഫ് വാർഡനായ ശ്രീ പ്രഭു പി.എം അധ്യക്ഷനായിരുന്ന ചടങ്ങിൽ സ്വാഗതം പീച്ചി – വാഴാനി വന്യജീവി സങ്കേതം അസിസ്റ്റന്റ് വൈൽഡ്ലൈഫ് വാർഡനായ ശ്രീമതി സുമു സ്കറിയ സ്വാഗതം ആശംസിച്ചു.
നേച്ചർ ഫിലിം ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിർവഹിച്ചത് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ( വൈൽഡ് ലൈഫ്, പാലക്കാട്) ശ്രീ. മുഹമ്മദ് ഷബാബ് പി I.F.S ആണ്. സിനിമാ നടിയും ഗായികയുമായ രമ്യ നമ്പീശൻ, തിരക്കഥാകൃത്തും നടിയുമായ ഷബ്നാ മുഹമ്മദ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
എഴുത്തുകാരനും സിനിമ നിരൂപകനുമായ പ്രൊഫസർ ഐ ഷണ്മുഖദാസ് മുഖ്യപ്രഭാഷണം നടത്തി. ഫിലിം ഫെസ്റ്റിവലിന് സന്ദേശം നൽകിയത് എഴുത്തുകാരനും വൈഡ് ലൈഫ് ഫിലിം മേക്കറും കൂടിയായ ശ്രീ സുരേഷ് ഇളമൺ ആയിരുന്നു. തൃശ്ശൂർ സോഷ്യൽ ഫോറസ്റ്റ്റി ഡി.സി.എഫ് ശ്രീ ബി. സജീഷ് കുമാർ, അസിസ്റ്റൻ്റ് കൺസർവേറ്റർ ശ്രീ നിബു കിരൺ സി ഒ എന്നിവർ ആശംസ അറിയിച്ചു. ചിമ്മിനി അസിസ്റ്റന്റ് വൈഡ് ലൈഫ് വാർഡൻ മുഹമ്മദ് റാഫി കെ എം പരിപാടിക്ക് കൃതജ്ഞത അറിയിച്ചു.
2 ദിവസം നീണ്ട ഫിലിം ഫെസ്റ്റിവലിൽ കേരള ഫോറസ്റ് റിസേർച്ച് ഇൻസ്റിറ്റ്യൂട്ടിൽ നിന്നുമുള്ള റിസേർച്ച് ഫെല്ലൊസ്, ശാസ്ത്രജ്ഞന്മാർ, തൃശ്ശൂർ ചിന്മയ വിദ്യാലയത്തിലെയൂം വിലങ്ങന്നൂർ സെന്റ് ആന്റൺ സ്കൂളിലെയൂം വിദ്യാർത്ഥികൾ, തൃശൂരിലെ വിവിധ വനം ഡിവിഷനിൽ നിന്നുമുള്ള ഫോറസ്റ്റ് സ്റ്റാഫ് എന്നിവരെ കൂടാതെ പൊതുജനങ്ങളും പങ്കെടുത്തു.