മൂർക്കനാട് സെൻ്റ് ആൻ്റണീസ് ഹയർ സെക്കണ്ടറി സ്കൂളിൽ മെറിറ്റ് ഡേയും ഫ്രെഷേഴ്സ് ഡേയും നടത്തി

മൂർക്കനാട് : സെൻ്റ് ആൻ്റണീസ് ഹയർ സെക്കണ്ടറി സ്കൂളിൽ മെറിറ്റ് ഡേയും ഫ്രെഷേഴ്സ് ഡേയും നടത്തി. വികാരി ഫാ. പോളി പുതുശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങ് ഇരിങ്ങാലക്കുട രൂപത കോർപ്പറേറ്റ് മാനേജർ ഫാ. സീജോ ഇരിമ്പൻ ഉദ്ഘാടനം ചെയ്തു.

വാർഡ് കൗൺസിലർ നസീമ കുഞ്ഞുമോൻ , മാള സെൻ്റ് ആൻ്റണീസ് സ്കൂൾ പ്രിൻസിപ്പൽ മോളി എം ടി, പി ടി എ പ്രസിഡണ്ട് രാജു സി എ, മാനേജ്മെൻ്റ് പ്രതിനിധി ബെന്നി ചിറ്റിലപ്പിള്ളി, സ്റ്റാഫ് പ്രതിനിധി റീജ ജോസഫ്, വിദ്യാർത്ഥി പ്രതിനിധി, കൃഷ്ണപ്രിയ കെ, കിരൺ ഷോണി എന്നിവർ ആശംസകൾ അർപ്പിച്ചു.

മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മെമൻ്റോയും വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ ചടങ്ങിന് മോടി കൂട്ടി. സ്കൂൾ പ്രിൻസിപ്പൽ കെ എ വർഗ്ഗീസ് സ്വാഗതവും ഫസ്റ്റ് അസിസ്റ്റൻ്റ് ജാൻസി ടി ജെ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page