കാറളം സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഉജ്വല വിജയം – പ്രസിഡന്റായി വി.എൻ ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡണ്ടായി റഷീദ് കാറളം

കിഴുത്താണി : കാറളം സർവീസ് സഹകരണ ബാങ്കിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ബുധനാഴ്ച ചുമതലയേറ്റു. ബാങ്ക് പ്രസിഡണ്ടായി വി.എൻ ഉണ്ണികൃഷ്ണനും വൈസ് പ്രസിഡണ്ടായി റഷീദ് കാറളം

ബാങ്ക് ഹാളിൽ നടന്ന അനുമോദനയോഗത്തിൽ മുൻപ്രസിഡന്റ് കെ എസ് ബാബു അധ്യക്ഷനായി. എൽഡിഎഫ് നേതാക്കൾ മുൻ പ്രസിഡണ്ടുമാർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ് ജീവനക്കാർ എന്നിവർ സംസാരിച്ചു.

കാറളം സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഉജ്വല വിജയം നേടിയിരുന്നു. പോൾ ചെയ്ത വോട്ടിൽ 75 ശതമാനത്തിലധികം വോട്ടുകൾ നേടിയാണ് എൽഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചത്.

വി.എൻ ഉണ്ണികൃഷ്ണൻ, പീയൂസ് മേച്ചേരി, കെ വി രാജേഷ്, പി കെ വിശ്വനാഥൻ, കെ എൻ സുരേഷ് കുമാർ, റഷീദ് കാറളം, പ്രിയ സുനിൽ, ബിന്ദു സാജു കുഞ്ഞിലിക്കാട്ടിൽ, പ്രേമൻ പൊന്നാരി, പി കെ ദീപേഷ്, ഭാഗ്യലക്ഷി ചക്കംചാത്ത്, മോഹനൻ വള്ളൂപറമ്പിൽ എന്നിവരെയാണ് തെരഞ്ഞെടുത്തത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page