ഇരിങ്ങാലക്കുട : ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം സംഘടിപ്പിച്ച സ്പേസ് ഫെസ്റ്റിവൽ ‘ ഭൂമിക 2024’ ന് ഐ. എസ്. ആർ. ഒ. യുടെ അംഗീകാരം. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കപ്പെട്ട സ്പേസ് ദിനാഘോഷ പരിപാടികളിൽ എൻജിനീയറിങ് കോളേജ് വിഭാഗത്തിലെ മൂന്നാം സ്ഥാനമാണ് ക്രൈസ്റ്റിലെ സ്പേസ് ഫെസ്റ്റിന് ലഭിച്ചത്.
ബഹിരാകാശ ഗവേഷണത്തിൽ വിദ്യാർഥികളുടെ താൽപര്യം വർദ്ധിപ്പിക്കുക, ദേശീയ നേട്ടങ്ങളിൽ അഭിമാനം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെ ഓഗസ്റ്റ് ഒന്ന് മുതൽ പത്ത് വരെയാണ് സ്പേസ് ഫെസ്റ്റ് സംഘടിപ്പിച്ചത്. ഫെസ്റ്റിൻ്റെ ഭാഗമായി മൂന്ന് പ്രഭാഷണങ്ങൾ, ബഹിരാകാശ ചിത്ര പ്രദർശനം, സ്പേസ് മ്യൂസിയം വിസിറ്റ്, സ്കൂൾ ഔട്ട് റീച്ച് പ്രോഗ്രാം, വിവിധ മത്സരങ്ങൾ എന്നിവയുൾപ്പെടെ പതിനെട്ടോളം പരിപാടികളാണ് ഒരുക്കിയിരുന്നത്. അധ്യാപകരായ പി. എം. സ്വാതി, ടോണി സി. തോമസ് എന്നിവരായിരുന്നു പരിപാടിയുടെ ഫാക്കൽറ്റി അഡ്വൈസർമാർ.
തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെൻ്ററിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയിൽ നിന്ന് അസിസ്റ്റൻ്റ് പ്രഫസർ പി. എം. സ്വാതി, സ്റ്റുഡൻ്റ് കോ-ഓർഡിനേറ്റർമാരായ ജോവിൻ ജോസഫ്, മേഘ സുരേഷ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. വി. എസ്. എസ്. സി. ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ, അസോസിയേറ്റ് ഡയറക്ടർ ഡോ. വി അശോക്, ഡെപ്യൂട്ടി ഡയറക്ടർ എൻ. വിനോദ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com