നവകേരള സദസ്സ് ; ഇരിങ്ങാലക്കുടയിൽ ബുധനാഴ്ച ഗതാഗത നിയന്ത്രണം, വിശദാംശങ്ങൾ അറിയാം

ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്നും ചാലക്കുടി ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്നും ബോബനും മോളിയും ഹോട്ടൽ ജംഗ്ഷൻ വഴി ബൈപ്പാസ് റോഡിലേക്ക് പ്രവേശിച്ച് പൂതംകുളം ജാംഷനിൽ നിന്നു ഇടത്തോട്ട് തിരിഞ്ഞ് മാർവൽ ജംഗ്ഷനിലെത്തി വലതു തിരിഞ്ഞ് മറീന ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ചാലക്കുടി ഭാഗത്തേക്ക് പോകേണ്ടതാണ്.

ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്നും കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്നും കുട്ടംകുളം ജംഗ്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് മൂന്നുപീടിക റോഡിൽ കയറി ഇടതു തിരിഞ്ഞ് ചന്തക്കുന്ന് ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകേണ്ടതാണ്.

ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ബസ് സ്റ്റാൻഡ് ഭാഗത്ത് നിന്നും ബോബനും മോളിയും ഹോട്ടൽ ജംഗ്ഷൻ വഴി ബൈപ്പാസ് റോഡിലേക്ക് പ്രവേശിച്ച് പൂതംകുളം ജംഗ്ഷനിൽ നിന്നും ഇടയ്ക്കു തിരിഞ്ഞു തൃശ്ശൂരിലേക്കും പോകേണ്ടതാണ്.

തൃശ്ശൂർ ഭാഗത്തുനിന്നും കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് ബസ് സ്റ്റാൻഡ് എത്തി വലത്തോട്ട് തിരിഞ്ഞ് കുട്ടംകുളം ജംഗ്ഷനിൽ എത്തി ഇടത്തോട്ട് തിരിഞ്ഞ് മൂന്നുപീടിക റോഡിൽ കയറി ഇടതു തിരിഞ്ഞ് ചന്തക്കുന്ന് ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകേണ്ടതാണ്

തൃശ്ശൂർ ഭാഗത്തുനിന്നും ചാലക്കടി ഭാഗത്തേക്ക് പോകുന്ന എല്ലാ വാഹനങ്ങളും മാർവൽ ജംഗ്ഷനിലെത്തി ഇടയ്ക്കു തിരിഞ്ഞ് മറിന ഹോസ്പിറ്റൽ ജാംഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ചാലക്കുടി ഭാഗത്തേക്ക് പോകേണ്ടതാണ്.

നവകേരള സദസ്സിൽ പങ്കെടുക്കാൻ വാഹനത്തിൽ എത്തുന്നവർ മറ്റു റോഡുകളിലേക്ക് പ്രവേശിക്കാതെ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡ് മുതൽ ഠാണ വരെയുള്ള റോഡിൽ ആളുകളെ ഇറക്കിയത്തിന് ശേഷം നിശ്ചയിച്ചിട്ടുള്ള പാർക്കിങ് ഗ്രെണ്ടുകളിൽ മാത്രം വാഹനം പാർക്ക് ചെയ്യേണ്ടതാണ്.

പാർക്കിംഗ് ഗ്രൗണ്ട് വിശദാംശങ്ങൾ

You cannot copy content of this page