ചന്ദ്രയാന്‍ 3 ദൗത്യത്തിലും കോണത്തുകുന്നിലെ വജ്രയിൽ നിർമ്മിച്ച ഘടകങ്ങൾ

ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3 വിജയകരമായി വിക്ഷേപിച്ച ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 റോക്കറ്റിന്‍റെ പ്രധാന ഘടകങ്ങളിൽ ഒന്നായ ഫ്ളക്സ് സീൽ ഉൽപ്പാദിപ്പിച്ചത് കോണത്തുകുന്ന് പൈങ്ങോട് സ്ഥിതി ചെയ്യുവന്ന വജ്ര റബ്ബർ പ്രൊഡക്ട് കമ്പനിയിൽ.
ബഹിരാകാശ മേഖലയെ കൂടാതെ ഇന്ത്യൻ സേന വിഭാഗമായ കര, നാവിക, വ്യോമസേന വിഭാഗത്തിനും ഇവിടെ നിന്നും ഉപകരണങ്ങൾ നിർമ്മിച്ചു നൽകുന്നുണ്ട്

ഇരിങ്ങാലക്കുട : ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍ 3 വിജയകരമായി വിക്ഷേപിച്ച ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 റോക്കറ്റിന്‍റെ പ്രധാന ഘടകങ്ങളിൽ ഒന്നായ ഫ്ളക്സ് സീൽ ഉൽപ്പാദിപ്പിച്ചത് കോണത്തുകുന്ന് പൈങ്ങോട് കിഴക്ക് സ്ഥിതി ചെയ്യുവന്ന വജ്ര റബ്ബർ പ്രൊഡക്ട് എന്ന കമ്പനിയിലാണ് . റോക്കറ്റുകളുടെ ഗതിനിയന്ത്രണത്തിൽ പ്രധാനമാണ് ഫ്ളക്സ് സീൽ.

2008 ഒക്ടോബർ 22ന് ചന്ദ്രയാൻ -1 വിക്ഷേപിച്ചപ്പോൾ ബഹിരാകാശ വാഹനത്തിൽ വജ്രയുടെ ഉൽപന്ന० ഉണ്ടായിരുന്നു.1980 മുതലാണ് ഐഎസ്ആർഒ ക്ക് ആവശ്യമായ യന്ത്ര സാമഗ്രികൾ നൽകി കൊണ്ടിരിക്കുന്നത്. 1990ൽ വജ്രയിൽ നിന്നും ആദ്യമായി 5200 ത്രസ്സ് വെക്ടർ കൺട്രോൾ ഫ്ളക്സിൽ നിർമ്മിച്ചു. തുടർന്ന് 2004 ൽ ഐഎസ്ആർ യുടെ ചന്ദ്രയാൻ 1 മിഷൻറെ ഭാഗമായി.

2013 ൽ ഇന്ത്യ യുടെ ആദ്യ ചൊവ്വ ദൗത്യമായ മംഗൾയാൻ മിഷന് വേണ്ടിയു० 520 ഫ്ളക്സ് സീൽ വജ്രയിൽ നിർമ്മിച്ചു നൽകിയിരുന്നു. 2015 ൽ അന്നത്തെ ഐഎസ്ആർഒ ചെയർമാൻ ഡോക്ടർ കെ രാധാകൃഷ്ണൻ കമ്പനി സന്ദർശിച്ച് വിലയിരുത്തി.

2019.ൽ ചന്ദ്രയാൻ 2 നു വേണ്ടി വജ്രയിൽ ഫ്ളക്സ് സീൽ നിർമ്മിച്ചു നൽകിയിരുന്നു. ബഹിരാകാശ മേഖലയെ കൂടാതെ ഇന്ത്യൻ സേന വിഭാഗമായ കര–നാവിക –വ്യോമസേന വിഭാഗത്തിനു० ഇവിടെ നിന്നും ഉപകരണങ്ങൾ നിർമ്മിച്ചു നൽകുന്നുണ്ട്. കൂടാതെ വിദേശത്തേക്കു० ഉപകരണങ്ങൾ കയറ്റി അയക്കുന്നുണ്ട്.  വിവിധ മേഖലകളിലായി ആയിരത്തോള० ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നു. https://www.vajrarubber.com/

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page