കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്കിൽ മഹാത്മാ ഗാന്ധിയുടെയും ലീഡർ കെ കരുണാകരന്‍റെയും എൻഗ്രേവ്ഡ് ചിത്രങ്ങൾ

കല്ലേറ്റുംകര : കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്കിൽ മഹാത്മാഗാന്ധിയുടെയും ലീഡർ കെ കരുണാകരന്‍റെയും എൻഗ്രേവ്ഡ് ചിത്രങ്ങളുടെ അനാച്ഛാദനവും വിദ്യാഭ്യാസ പ്രോത്സാഹന സമ്മാന വിതരണവും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിച്ചു.

ബാങ്ക് പ്രസിഡണ്ട് എൻ കെ ജോസഫ് അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. മുൻ എം.എൽ.എമാരായ എകെ ചന്ദ്രൻ, തോമസ് ഉണ്ണിയാടൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ ജോജോ, മാള ടൗൺ ബ്ലോക്ക് ബാങ്ക് പ്രസിഡണ്ട് ശ്രീ അയ്യപ്പൻ അങ്കാരത്ത്. അസിസ്റ്റന്റ് രജിസ്ട്രാർ ചാലക്കുടി ബ്ലിസൺ ഡേവിസ്, മുൻ ബാങ്ക് പ്രസിഡണ്ട് എം.എസ് അസനാർ തുടങ്ങിയവർ ആശംസ നേർന്നു സംസാരിച്ചു.

തുടർന്ന് കുട്ടികൾക്കുള്ള വിദ്യാഭ്യാസ പ്രോത്സാഹന സമ്മാനവിതരണം നടത്തി. ചടങ്ങിൽ ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ബാങ്ക് വൈസ് പ്രസിഡണ്ട് കെ കെ പൊളി സ്വാഗതവും ബാങ്ക് സെക്രട്ടറി കെ ലത നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page