ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഡിസംബർ 6ന് നടക്കുന്ന നവ കേരള സദസ്സിന്‍റെ പ്രചാരണാർത്ഥം സ്ത്രീകൾക്കായ് നൈറ്റ് വാക്ക് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : നവ കേരള സദസ്സിന്‍റെ പ്രചാരണാർത്ഥം ഇരിങ്ങാലക്കുട മണ്ഡലത്തിൽ സ്ത്രീകൾക്കായ് നൈറ്റ് വാക്ക് സംഘടിപ്പിച്ചു. ഠാണാ മുതൽ ബസ് സ്റ്റാൻഡ് വരെ നടന്ന നൈറ്റ് വാക്ക് സിനിമാ താരം സിജി പ്രദീപ് ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികള്‍ അടക്കം സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ നൈറ്റ് വാക്കില്‍ അണി ചേര്‍ന്നു.

പൊതു ഇടങ്ങളിൽ സുരക്ഷിതമായി സഞ്ചരിക്കാൻ സാധിക്കുക എന്ന അവസ്ഥ സംജാതമാകാൻ നൈറ്റ് വാക്ക് പോലെയുള്ള സംവിദാനങ്ങൾ പ്രയോജനപ്പെടുമെന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ സിജി പ്രദീപ് അഭിപ്രായപ്പെട്ടു. പൊതു ഇടങ്ങളിൽ സഞ്ചരിക്കുബോളാണ് ഏവർക്കും നാട്ടിൽ നടക്കുക കാര്യങ്ങൾ കൂടുതൽ അറിയനാക്കുന്നത്.

ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലളിതാബാലൻ, വിജയലക്ഷ്മി വിനയചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് നൈറ്റ് വാക്ക് സംഘടിപ്പിച്ചത്.

നവ കേരള സദസ്സിന്‍റെ ലോഗോ പതിപ്പിച്ച തൊപ്പി ധരിച്ച് ആയിരത്തിലധികം സ്ത്രീകൾ നൈറ്റ് വാക്കിൽ പങ്കെടുത്തു. ഠാണാ – ചന്തക്കുന്ന് ജംഗ്ഷനിൽ നിന്ന് തുടങ്ങിയ നൈറ്റ് വാക്ക് ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ അവസാനിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.വി. ലത, ലതാ സഹദേവൻ, സീമ പ്രേംരാജ്, മൂന്ന് ബ്ലോക്കിലെയും കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, അങ്കണവാടി പ്രവർത്തകർ, ഐ സി ഡി എസ് പ്രവർത്തകർ, സമീപവാസികൾ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

You cannot copy content of this page