ടാക്സ് പ്രാക്ടീഷണർമാരുടെ 13-ാം ജില്ലാ സമ്മേളനം ഏപ്രിൽ 3 ന് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ടാക്സ് പ്രാക്ടീഷണർമാരുടെ ക്ഷേമവും സംഘടിത വളർച്ചയും തൊഴിൽ സംരക്ഷണവും ലക്ഷ്യമാക്കി സംസ്ഥാന ദേശീയതലത്തിൽ പ്രവർത്തിച്ചുവരുന്ന കേരള ടാക്സ് പ്രാക്ടീഷണർസ് അസോസിയേഷൻ 13-ാം ജില്ലാ സമ്മേളനം ഏപ്രിൽ മൂന്നിന് ഇരിങ്ങാലക്കുട വ്യാപാര ഭവൻ കോൺഫറൻസ് ഹാളിൽ നടക്കും. കെ.ടി.പി.എ സംസ്ഥാന വൈസ് പ്രസിഡൻറ് പി സുബ്രഹ്മണ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്യും എന്ന് ഭാരവാഹികൾ അറിയിച്ചു.

ജില്ലാ പ്രസിഡൻറ് ഫ്രാൻസൺ മൈക്കിൾ അധ്യക്ഷത വഹിക്കും. ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്ത സമ്മേളനത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് കൗൺസിലർ ബിജു, സംസ്ഥാന വൈസ് പ്രസിഡൻറ് പിഡി സൈമൺ, ജില്ലാ പ്രസിഡൻറ് ഫ്രാൻസൺ മൈക്കിൾ എന്നിവർ പങ്കെടുത്തു.