മാപ്രാണം : പുനർ നിർമ്മിച്ച നഗരസഭ ശ്രീ ചാത്തൻ മാസ്റ്റർ മെമ്മോറിയൽ ഹാൾ ഏപ്രിൽ 22 ശനിയാഴ്ച മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും എന്ന് നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
പൊറത്തശ്ശേരി പഞ്ചായത്തിന്‍റെ പ്രസിഡന്റും ഒന്നാം കേരള നിയമസഭയിലെ തദ്ദേശസ്വയംഭരണ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയും ആയിരുന്നു മാടായിക്കോണം സ്വദേശി പി കെ ചാത്തൻ മാസ്റ്ററുടെ പേരിൽ നിലവിലുണ്ടായിരുന്ന ഹാൾ മൂന്നര കോടി ചിലവിൽ പുനർ നിർമ്മിച്ച് ഇപ്പോൾ തുറന്നു കൊടുക്കുന്നത്. വർഷങ്ങളോളം ഹാളിന്‍റെ പുനർനിർമ്മാണം നീണ്ടുപോയത് പല രാഷ്ട്രീയ വിവാദങ്ങൾക്കും കാരണമായിരുന്നു
Continue reading below...

Continue reading below...
പി കെ ചാത്തൻ മാസ്റ്ററുടെ 35-ാമത് അനുസ്മരണ ദിനമായ ഏപ്രിൽ 22 ശനിയാഴ്ച രാവിലെ 11 മണിക്ക് സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഹാൾ ഉദ്ഘാടനം നിർവഹിക്കും.
ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ചടങ്ങിൽ അധ്യക്ഷതവഹിക്കും. തൃശ്ശൂർ എം.പി ടി എൻ പ്രതാപൻ മുഖ്യാതിഥി ആയിരിക്കും.
പത്രസമ്മേളനത്തിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി, വൈസ് ചെയർമാൻ ടിവി ചാർളി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സുജ സഞ്ജീവ് കുമാർ, ജയ്സൺ പാറേക്കാടൻ, അംബിക പള്ളിപ്പുറത്ത്, അഡ്വ ജിഷ ജോബി, സി സി ഷിബിൻ എന്നിവർ പങ്കെടുത്തു.
12000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള പുനർ നിർമ്മിച്ച കെട്ടിടത്തിൽ 800 പേർക്ക് ഇരിപ്പിട സൗകര്യം ഉണ്ട്. 250 പേർക്ക് ഒരേസമയം ഭക്ഷണ സൗകര്യവുമുണ്ട്. ഭക്ഷണശാലക്ക് വേറെ ഹാൾ ഉണ്ട്. ജനറേറ്റർ സൗകര്യവുമുണ്ട്. അണ്ടർ ഗ്രൗണ്ട് ക്ര പാർക്കിംഗ് സൗകര്യം ഉണ്ട്. വാടക നിരക്കുകൾ പിന്നീട തീരുമാനിക്കും എന്ന് നഗരസഭ അറിയിച്ചു.
വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ
▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD