നവകേരളസദസ്സ് : ഇരിങ്ങാലക്കുടയിൽ ജനകീയാഘോഷമായി വിളംബര ഘോഷയാത്ര

ഇരിങ്ങാലക്കുട : ഡിസംബർ ആറിന് ഇരിങ്ങാലക്കുട മണ്ഡലത്തിൽ നടത്തുന്ന നവകേരള സദസ്സിന്റെ ഭാഗമായി വിളംബര ഘോഷയാത്ര നടത്തി. കുട്ടംകുളം പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര ഇരിങ്ങാലക്കുട ആർ ഡി ഒ കെ എം ഷാജി ഫ്ലാഗ് ഓഫ് ചെയ്തു.

നവകേരളസദസ്സ് ഇരിങ്ങാലക്കുട മണ്ഡലം സംഘാടക സമിതിയിയുടെ നേതൃത്വത്തിലാണ് ഘോഷയാത്ര സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ ലളിതാ ബാലൻ, വിജയലക്ഷ്മി വിനയചന്ദ്രൻ, സന്ധ്യാ നൈസൺ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ജെ ചിറ്റിലപ്പിള്ളി, കെ എസ് തമ്പി, കെ ആർ ജോജോ, ലതാ സഹദേവൻ, സീമ പ്രേം രാജ്, ടി വി ലത തഹസിൽദാർ കെ ശാന്തകുമാരി, വിവിധ സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർ വിളംബര ഘോഷയാത്രക്ക് നേതൃത്വം നൽകി.

continue reading below...

continue reading below..


ശിങ്കാരിമേളം, തെയ്യം, കാളകളി തുടങ്ങിയവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയിൽ ആയിരത്തോളം പേർ പങ്കെടുത്തു. വിവിധ സർക്കാർ വകുപ്പുകൾ തയ്യാറാക്കിയ ഫ്ലോട്ടുകൾ ഘോഷയാത്രയ്ക്ക് മിഴിവേകി.

വിളംബര ഘോഷയാത്ര ബസ്റ്റാൻഡ് ഠാണ വഴി അയ്യങ്കാവ് മൈതാനിയിൽ സമാപിച്ചു. തുടർന്ന് വർണ്ണമഴ അരങ്ങേറി.

You cannot copy content of this page