പെരിങ്ങൽകുത്ത് ഡാം: സുരക്ഷ മുന്നൊരുക്കങ്ങൾ വിലയിരുത്തി

മഴയുടെ തോത് കൂടി പെരിങ്ങൽകുത്ത് ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട സുരക്ഷ മുൻകരുതലുകൾ ജില്ലാ കലക്ടർ വി. ആർ കൃഷ്ണതേജയുടെ നേതൃത്വത്തിൽ യോഗത്തിൽ വിലയിരുത്തി

അറിയിപ്പ് : പെരിങ്ങൽകുത്ത് ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളും മുൻകരുതലുകളും ജില്ലാ കലക്ടർ വി. ആർ കൃഷ്ണതേജയുടെ നേതൃത്വത്തിൽ വിലയിരുത്തി. മഴയുടെ തോത് കൂടി പെരിങ്ങൽകുത്ത് ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട സുരക്ഷ മുൻകരുതലുകൾ യോഗത്തിൽ വിലയിരുത്തി.

ചാലക്കുടി മേഖലയിലെ അപകടകരമായ മരങ്ങൾ മുറിച്ച് നീക്കാനുള്ള നടപടിയുണ്ടാകണമെന്നും വെള്ളം കയറിയ സ്ഥലങ്ങൾ കാണാനെത്തുന്ന സന്ദർശകരെ നിയന്ത്രിക്കണമെന്നും ടി ജെ സനീഷ് കുമാർ ജോസഫ് എംഎൽഎ വീഡിയോ കോൺഫറൻസ് വഴി യോഗത്തിൽ ആവശ്യപ്പെട്ടു.

ചാലക്കുടി മേഖലയിൽ വെള്ളം കയറിയ ഇടങ്ങളിലെ സന്ദർശകരെ നിയന്ത്രിക്കാൻ പൊലീസിന്റെ പട്രോളിംഗ് ശക്തമാക്കാനും അപകടകരമായ മരങ്ങൾ ഡി എഫ് ഒയോട് മുറിച്ച് നീക്കാനും കലക്ടർ നിർദേശം നൽകി.
നാശനഷ്ടങ്ങൾ പഞ്ചായത്ത് തലത്തിൽ കണക്കെടുത്ത് തുടർ നടപടികൾ സ്വീകരിക്കുമെന്നും യോഗത്തിൽ കലക്ടർ പറഞ്ഞു.

ചാലക്കുടിയിൽ ദുരന്തനിവാരണത്തിനായി ഒരു ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. വാഴച്ചാൽ മലക്കപ്പാറ എന്നിവിടങ്ങളിൽ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തും. വാഴച്ചാലിൽ ഫയർഫോഴ്സിന്റെ ഒരു ടീമിനെ അടിയന്തിരമായി എത്തിക്കുമെന്നും യോഗത്തിൽ കലക്ടർ പറഞ്ഞു.

പെരിങ്ങൽകുത്ത് ഡാം തുറക്കുമ്പോൾ വെള്ളം ഒഴുകിപ്പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളും ചാലക്കുടി ഭാഗത്ത് വെള്ളം കയറുന്നതിന് സാധ്യതയുള്ള പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളും ഡെപ്യൂട്ടി കളക്ടർ ഡോ.എം സി റെജിൽ (ദുരന്ത നിവാരണം), അസിസ്റ്റന്റ് കളക്ടർ കാർത്തിക് പാണിഗ്രഹി, ജനപ്രതിനിധികൾ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O