കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസിന്‍റെ നേതൃത്വത്തിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യവുമായ് വായ് മൂടികെട്ടി പ്രതിഷേധം

വംശഹത്യ നടത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്ന മണിപ്പൂർ സർക്കാരിന്‍റെ കേന്ദ്ര ഗവണ്മെന്റിന്‍റെയും നടപടികളിൽ പ്രതിഷേധിച്ചു ബി.എസ്.എൻ.എൽ ഓഫീസിന്‍റെ മുൻവശത്തു ചേർന്ന പ്രതിഷേധ യോഗം കത്തോലിക്ക കോൺഗ്രസ്‌ രൂപത വൈസ് പ്രസിഡന്റ്‌ ഡേവിസ് ചക്കാലക്കൽ ഉദ്‌ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട : കത്തീഡ്രൽ കത്തോലിക്ക കോൺഗ്രസിന്‍റെ നേതൃത്വത്തിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യ സന്ദേശവുമായി വായ് മൂടികെട്ടി പ്രധിഷേധ പ്രകടനം നടത്തി. വംശഹത്യ നടത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുന്ന മണിപ്പൂർ സർക്കാരിന്‍റെ കേന്ദ്ര ഗവണ്മെന്റിന്‍റെയും നടപടികളിൽ പ്രതിഷേധിച്ചു ബി.എസ്.എൻ.എൽ ഓഫീസിന്‍റെ മുൻവശത്തു ചേർന്ന പ്രതിഷേധ യോഗം കത്തോലിക്ക കോൺഗ്രസ്‌ രൂപത വൈസ് പ്രസിഡന്റ്‌ ഡേവിസ് ചക്കാലക്കൽ ഉദ്‌ഘാടനം നിർവഹിച്ചു.

കത്തോലിക്ക കോൺഗ്രസ്‌ കത്തീഡ്രൽ പ്രസിഡന്റ്‌ രഞ്ജി അക്കരക്കാരൻ അധ്യക്ഷത വഹിച്ചു. രൂപത മുൻ പാസ്ട്രൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോട്ടോളി മുഖ്യ പ്രഭാഷണം നടത്തി. കത്തീഡ്രൽ യൂണിറ്റ് വൈസ് പ്രസിഡന്റ്‌ ജോസ് മാമ്പിള്ളി, മുരിയാട് ഗ്രാമ പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവ് തോമസ് തൊകലത്ത് , സെക്രട്ടറി സിൽവി പോൾ, പി.ആർ.ഒ. റൈസൻ കോലങ്കണ്ണി, ബാബു ചേലക്കാട്ടൂപറമ്പിൽ, സെബി അക്കരക്കാരൻ, റോബി കാളിയങ്കര, അബ്രഹാം പള്ളിപ്പാട്ട് എന്നിവർ പ്രസംഗിച്ചു.

You cannot copy content of this page