ഇരിങ്ങാലക്കുട : മണിപ്പൂരിനെ രക്ഷിക്കുക എന്ന് ആവശ്യപ്പെട്ട് എൽഡിഎഫിന്‍റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ടൗൺഹാളിന് സമീപം അയ്യങ്കാളി സ്ക്വയറിൽ സംഘടിപ്പിച്ച ജനകീയ പ്രതിരോധ കൂട്ടായ്മ സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു.
ഗുജറാത്ത് കലാപത്തിന്‍റെ തനിയാവർത്തനമാണ് ഇന്ന് മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും, ഇന്ത്യയെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്‍റെതെന്നും കെ.കെ വത്സരാജ് പറഞ്ഞു. ഇന്ത്യയെ ഒരു ഹൈന്ദവ രാഷ്ട്രമാക്കുക എന്ന ലക്‌ഷ്യം മുൻ നിർത്തിയാണ് കേന്ദ്രസർക്കാരിന്‍റെ ഭരണം അതിനെതിരെ രാജ്യവ്യാപക പ്രതിഷധം ഉയർന്നുവരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ ആർ വിജയ, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ് ടി കെ വർഗ്ഗീസ്, സിപിഐ ജില്ലാ കമ്മിറ്റി അംഗം കെ. ശ്രീകുമാർ, ജനതാതൽ രാജു പാലത്തിങ്കൽ, സിപിഐ എം ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ , എൻ സി പി മണ്ഡലം പ്രസിഡന്റ് ഗിരീഷ് മണപ്പെട്ടി, ഐഎൻൽ മണ്ഡലം പ്രസിഡന്റ് വിൻസെന്റ് തുടങ്ങിയവർ സംസാരിച്ചു.സിപിഐ മണ്ഡലം സെക്രട്ടറി പി മണി സ്വാഗതം പറഞ്ഞു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O