മോദി സർക്കാരിന്‍റെ 9-ാം വാർഷിക പ്രചരണാർത്ഥം ഇരിങ്ങാലക്കുട ടൗണിൽ സമ്പർക്കം നടത്തി

ഇരിങ്ങാലക്കുട : നരേന്ദ്രമോദി സർക്കാരിന്‍റെ 9-ാം വാർഷിക പ്രചരണാർത്ഥം ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.എൻ രാധാകൃഷ്ണന്‍റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ടൗണിൽ സമ്പർക്കം നടത്തി. ബി.ജെ.പി മണ്ഡലം ഓഫീസിന് മുൻപിൽ നിന്നാരംഭിച്ച പരിപാടി ബസ്റ്റാന്‍റ്, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും നടത്തി.

മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട, ജന. സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്, സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം, സംസ്ഥാന കൗൺസിൽ അംഗം കെ സി വേണുമാസ്റ്റർ, മണ്ഡലം ഭാരവാഹികളായ സുനിൽ തളിയപറമ്പിൽ, രാമചന്ദ്രൻ കോവിൽ പറമ്പിൽ, ആർച്ച അനീഷ്കുമാർ, മണ്ഡലം സെൽ കോ ഓർഡിനേറ്റർ രമേഷ് അയ്യർ, ജില്ലാ കമ്മറ്റിയംഗങ്ങളായ സന്തോഷ് ബോബൻ, റിമ പ്രകാശൻ, പൊറത്തിശ്ശേരി ഏരിയ പ്രസിഡണ്ട് ടി ഡി സത്യദേവ്,ഒ ബി സി മണ്ഡലം പ്രസിഡണ്ട് ജോജൻ കൊല്ലാട്ടിൽ, യുവമോർച്ച പ്രസിഡണ്ട് രുനുദ്ധ് എം ആർ, കർഷക മോർച്ച മണ്ഡലം ജന.സെക്രട്ടറി രാജൻ കുഴപ്പുള്ളി എന്നിവർ നേതൃത്വം നൽകി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O