മുരിയാട് ഗ്രാമപഞ്ചായത്തിൽ എസ്.എസ്.എൽ.സി, പ്ലസ് 2 പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ‘മെറിറ്റ് ഡേ’ യിൽ ആദരിച്ചു

മുരിയാട് : അറിവ് മുറിവാകാതെ തിരിച്ചറിവിലേക്ക് നയിക്കുകയും അതുവഴിയായി വിദ്യാഭ്യാസത്തിന്റെ സമ്പൂർണ്ണത ഉറപ്പാക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മണ്ണാർക്കാട് അഡീഷണൽ ജഡ്ജും സ്പെഷ്യൽ ജഡ്ജുമായ ജോമോൻ ജോൺ അഭിപ്രായപ്പെട്ടു. മുരിയാട് ഗ്രാമ പഞ്ചായത്ത്‌ എസ് എസ് എൽ സി പ്ലസ് 2 പരീക്ഷയിൽ ഉന്നത വിജയം നേടിയവർക്ക് നൽകിയ ആദര ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് രതി ഗോപി, ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ സരിത സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ തോമാസ് തൊകലത്ത്,നിജി വത്സൻ,കെ വൃന്ദ കുമാരി,എ.എസ് സുനിൽകുമാർ, ജിനി സതീശൻ, നിഖിത അനൂപ്,മനീഷ മനീഷ്,റോസ്മി ജയേഷ്,മണി സജയൻ, നിത അർജുനൻ, എന്നിവർ ആശംസകൾ അർപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ സ്വാഗതവും, പഞ്ചായത്ത് അംഗം ശ്രീജിത്ത് പട്ടത്ത് നന്ദിയും പറഞ്ഞു.

പ്ലസ് ടു പരീക്ഷയിൽ 1200 /1200 മാർക്കും ലഭിച്ച ആനന്ദപുരം ശ്രീകൃഷ്ണ ഹൈസ്കൂളിലെ യോനാ ബിജുവിനെയും, എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കൈവരിച്ച ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, വിവിധ കായിക മത്സരങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും, എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെയും ചടങ്ങിൽ വെച്ച് ആദരിച്ചു.


അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page