കേരള ഫീഡ്സ് ക്ഷീര കർഷകർക്ക് ന്യായമായ വിലയ്ക്ക് ഗുണമേന്മയുള്ള കാലിത്തീറ്റ വിതരണം ചെയ്യും : കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ

കല്ലേറ്റുംകര : നടപ്പു സാമ്പത്തിക വർഷം(2023 -24) സർക്കാരിൽ നിന്നുള്ള ധനസഹായം കൂടി ഉപയോഗിച്ച് അന്യ സംസ്ഥാനങ്ങളിൽ നിന്ന് വിലക്കുറവിൽ കാലിത്തീറ്റ നിർമ്മാണത്തിനുള്ള അസംസ്കൃത പദാർത്ഥങ്ങൾ സംഭരിക്കാനുള്ള പരിശ്രമത്തിലാണ് കേരള ഫീഡ്സ് . ഇതു വഴി കേരളത്തിലെ ക്ഷീര കർഷകർക്ക് ന്യായമായ വിലയ്ക്ക് ഗുണമേന്മയുള്ള കാലിത്തീറ്റ സ്ഥിരമായി ലഭ്യമാക്കാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ കല്ലേറ്റുംകരയിലുള്ള കാലിത്തീറ്റ നിർമ്മാണ യൂണിറ്റിൽ സോളാർ പവ്വർ പ്ലാന്റ് സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇതു വഴി വൈദ്യുത ചാർജ്ജിനത്തിൽ ഗണ്യമായ കുറവ് കമ്പനി പ്രതീക്ഷിക്കുന്നതായും കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ വാർത്താകുറിപ്പിലൂടെ അറിയീച്ചു.

continue reading below...

continue reading below..

You cannot copy content of this page