വെർച്വൽ ക്ലാസ് റൂം ഉദ്ഘാടനം

പുത്തൻചിറ : സമഗ്ര ശിക്ഷാ കേരള തൃശൂർ, ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നേടുന്ന കുട്ടികൾക്ക് സ്വന്തം ക്ലാസ് റൂം ലൈവ് ആയി കാണുന്നതിനും സഹപാഠികളുമായി സംസാരിക്കുന്നതിനും വേണ്ടി ബി.ആർ.സി വെള്ളാങ്കല്ലൂരിന്റെ കീഴിലുള്ള ടി.എച്ച്.എസ് പുത്തൻചിറ സ്കൂളിൽ ഏഴാം ക്ലാസ്സിൽ സ്ഥാപിച്ചിരിക്കുന്ന വെർച്വൽ ക്ലാസ് റൂം ഉദ്ഘാടനം പുത്തൻചിറ സ്കൂളിലെ വിദ്യാർത്ഥിയായ ദേവനന്ദന്റെ ഭവനത്തിൽ സംഘടിപ്പിച്ചു.

പുത്തൻചിറ പഞ്ചായത്ത് പ്രസിഡൻറ് റോമി ബേബി ഉദ്ഘാടന നിർവഹിച്ചു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സംഗീത അനീഷ്, ബി.ആർ.സി ട്രെയിനർ മുഹമ്മദ് റാഫി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

continue reading below...

continue reading below..


ടി എച്ച് എസ് പുത്തൻചിറ സ്കൂൾ പ്രധാന അധ്യാപിക ബിന്ദു കെ കെ യും സഹപാഠികളും വിർച്വൽ ക്ലാസിലൂടെ ദേവനന്ദന് ഓണാശംസകൾ നേരുകയും വിശേഷങ്ങൾ പങ്കിടുകയും ചെയ്തു. ദേവനന്ദന്റെ വീട്ടിൽ സന്നിഹിതരായിരുന്ന ബിന്ദു ടീച്ചറും ആമില ടീച്ചറും കുട്ടികളും ഓണപ്പാട് പാടിയും ആശംസകൾ നേർന്നും സന്തോഷം പങ്കിട്ടു. ഈ ഓണക്കാലത്തു തന്നെ ക്ലാസിലെ പ്രവർത്തനങ്ങൾ നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞത് ദേവനന്ദന് വ്യത്യസ്തമായ ഓണസമ്മാനമായി.

You cannot copy content of this page