ഇരിങ്ങാലക്കുട : വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഉപജില്ലാതല ഹൈസ്കൂൾ വിഭാഗം സാഹിത്യ സെമിനാർ ‘കുമാരനാശാനും മലയാള കവിതകളും’ എന്ന വിഷയത്തെ ആസ്പദമാക്കി ഇരിഞ്ഞാലക്കുട ജി.എൽ.പി സ്കൂളിൽ നടന്നു.
ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോ.എം.സി നിഷ ഉദ്ഘാടനം നിർവഹിച്ചു. പ്രധാനധ്യാപിക അസീന ടീച്ചർ അധ്യക്ഷത വഹിച്ചു. മോഡറേറ്റർമാരായ രാധാകൃഷ്ണൻ വെട്ടത്ത്, വേണുഗോപാൽ എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു സെമിനാർ നടന്നത്.
ഉപജില്ലയിലെ 10 ഹൈസ്കൂൾ വിദ്യാലയങ്ങൾ സെമിനാറിൽ പങ്കെടുത്തു. വിദ്യാരംഗം കൺവീനർ കവിത ടീച്ചർ സ്വാഗതവും ദിവ്യ ടീച്ചർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com