ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം “ഒരുവട്ടം കൂടി ” സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവൺമെന്‍റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം (വോസ ) “ഒരുവട്ടം കൂടി ” ഞായറാഴ്ച സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ചു. പൂർവ്വ വിദ്യാർത്ഥി കൂടിയായ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ ഉദ്ഘാടനം നിർവഹിച്ചു.

കണ്ടന്‍റ് ക്രിയേറ്റർ നിഹാൽ മുഹമ്മദ് വിശിഷ്ട അതിഥിയായി പങ്കെടുത്തു. ബാലതാരം മാസ്റ്റർ അഹമ്മദ് നാജദ് ചടങ്ങിൽ സംബന്ധിച്ചു.

വോസ പ്രസിഡന്‍റ് സോനാ വർഗീസ് അധ്യക്ഷയായിരുന്നു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അംഗം അഡ്വ. ജിഷ ജോബി, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ധന്യ കെ ആർ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ബിന്ദു പി ജോൺ, ഗവ. ഗേൾസ് സ്കൂൾ ഹെഡ്മിസ്ട്രസ് പി ആർ ഉഷ, പൂർവ്വ അധ്യാപകരായ രാമദാസ് പി വി, ദേവരാജൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പി.ടി.എ പ്രസിഡണ് വി.വി. റാൽഫി ആമുഖ പ്രഭാഷണം നടത്തി.

ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. ആദ്യകാല ബാച്ചുകളിലൊന്നായ1993 ബാച്ചിലെ വിദ്യാർത്ഥികളുടെ സാന്നിധ്യവും പൂർവ്വ വിദ്യാർത്ഥി സംഗമം കൂടുതൽ മികവുറ്റതാക്കി.

ചടങ്ങിൽ പൂർവ്വ അധ്യാപകരെയും വിശിഷ്ട അതിഥികളെയും ആദരിച്ചു. പൂർവ്വ വിദ്യാർത്ഥികളായ കൃഷ്ണേന്ദു സ്വാഗതവും ഏഞ്ചൽ ഡൊമിനി നന്ദിയും പറഞ്ഞു

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O