കല്ലേറ്റുംകര : സ്വച്ഛത ഹി സേവ കാമ്പയിന്‍റെ ഭാഗമായി മാപ്രാണം ഹോളി ക്രോസ്സ് ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് വോളന്റിയേഴ്‌സ് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷനും പരിസരവും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി. ഇരിങ്ങാലക്കുട സ്റ്റേഷൻ സൂപ്രണ്ട് രാജേഷ് ചടങ്ങ് ഉദ്‌ഘാടനം നിർവഹിച്ചു സംസാരിച്ചു.
സ്റ്റേഷൻ ഹെൽത്ത് ഇൻസ്‌പെക്ടർ അജിംസ്. എം.എ വോളന്റിയേഴ്‌സിനു വേണ്ട നിർദേശങ്ങൾ നൽകി. ശുചിത്വ പ്രതിജ്ഞയോട് കൂടി ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം സന്നദ്ധപ്രവർത്തകരെ അഭിനന്ദിക്കുകയും സർട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ചെയ്തു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews