ഇരിങ്ങാലക്കുട : മഹാത്മാ ഗാന്ധിയുടെ ശുചിത്വ ഭാരതം എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശുചിത്വ പരിപാടി “സ്വച്ഛത ഹി സേവ യുടെ ഭാഗമായി ഒക്ടോബർ 1 ന് രാവിലെ 10 മുതൽ 11 വരെ രാജ്യമൊട്ടുക്ക് ഒരു മണിക്കൂർ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായി കേരളത്തിൽ 131 റെയിൽവേ സ്റ്റേഷനുകൾ ശുചീകരിച്ചു. “ഒന്നാം തിയ്യതി ഒരു മണിക്കൂർ ഒരുമിച്ച് ” എന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഗവ.മോഡൽ ബോയ്സ് വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് വോളണ്ടിയേഴ്സ് തൃശൂർ റെയിൽവേ സ്റ്റേഷൻ കോളനി പരിസരം ശുചീകരിച്ചു.
റെയിൽവേ പ്രിൻസിപ്പൽ ചീഫ് ഓപ്പറേഷൻസ് മാനേജർ എസ്. ശ്രീകുമാർ, സീനിയർ ഡിവിഷനൽ ഓപ്പറേഷൻസ് മാനേജർ എ.ബിക്കുവിൻ, ചീഫ് ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണരാജ് എന്നിവർ പങ്കെടുത്ത ചടങ്ങിൽ സ്വച്ഛത ഹി സേവ പ്രതിജ്ഞ എടുക്കുകയും സർട്ടിഫിക്കറ്റ് വിതരണo നടത്തുകയും ചെയ്തു. റെയിൽവേ ജീവനക്കാരി ക്രിജിത , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലസീദ എം എ ,വോളണ്ടിയർ ലീഡർ കാർത്തിക എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com