ദേശീയ ഊർജ്ജ സംരക്ഷണ ദിനത്തിൽ ഊർജ്ജ സംരക്ഷണ വലയം തീർത്ത് ഇരിങ്ങാലക്കുട ജിവിഎച്ച്എസ്എസ് ഗേൾസ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവൺമെന്റ് വൊക്കേഷണൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഊർജ്ജ സംരക്ഷണ ദിനം ആചരിച്ചു. ഊർജ്ജ ഉത്പാദനം വർദ്ധിപ്പിക്കുക, ഊർജ്ജ ദുരുപയോഗം കുറയ്ക്കുക, ഊർജ്ജ കാര്യക്ഷമത വീട്ടിൽ നിന്നും ആരംഭിക്കുക, ഭാവി തലമുറയ്ക്ക് വേണ്ടി ഊർജ്ജം സംരക്ഷിക്കുക ഇവയെക്കുറിച്ചുള്ള ബോധവൽക്കരണം ലക്ഷ്യമാക്കി സംഘടിപ്പിച്ച റാലി പ്രിൻസിപ്പൽ ധന്യ കെ ആർ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

continue reading below...

continue reading below..നാഷണൽ സർവീസ് സ്കീം യൂണിറ്റ് വളണ്ടിയേഴ്സ് ഊർജ്ജ സംരക്ഷണം വലയം തീർക്കുകയും ഊർജ്ജസംരക്ഷണ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു. ഊർജ്ജ സംരക്ഷണ യജ്ഞത്തിന് അധ്യാപികമാരായ ഹേന കെ.ആർ, ശ്രീരേഖ കെ.പി, അനിത, ഗ്രീന വളണ്ടിയർ ലീഡർ സൂര്യ ഗായത്രി എന്നിവർ നേതൃത്വം നൽകി.

You cannot copy content of this page