പി.എം.എ.വൈ ലൈഫ് പദ്ധതിയിൽ 1033 ഗുണഭോക്താക്കളും, പൂർത്തീകരിച്ച 642 ഭവനങ്ങളുമായി ഇരിങ്ങാലക്കുട നഗരസഭ സംസ്ഥാനത്ത് ഒന്നാമതെന്ന് ചെയർപേഴ്സൺ : ഇൻഷുറൻസ് കാർഡ് വിതരണവും താക്കോൽദാനവും നിർവഹിച്ചു

ഇരിങ്ങാലക്കുട : പി.എം.എ.വൈ ലൈഫ് പദ്ധതിയിൽ 1033 ഗുണഭോക്താക്കളും പൂർത്തീകരിച്ച 642 ഭവനങ്ങളുമായി ഇരിങ്ങാലക്കുട നഗരസഭ സംസ്ഥാനത്ത് ഒന്നാമതെന്ന് നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ. ഇരിങ്ങാലക്കുട നഗരസഭ പി.എം.എ.വൈ/ലൈഫ് പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്കുള്ള ഇൻഷുറൻസ് കാർഡ് വിതരണവും, പൂർത്തിയായ ഭവനങ്ങളുടെ താക്കോൽ ദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ. ഇരിങ്ങാലക്കുട നഗരസഭ പി.എം.എ.വൈ (നഗരം) ലൈഫ് പദ്ധതിയുടെ ഭാഗമായി 9 ഡി പി ആറുകളിലായി 1033 ഗുണഭോക്താക്കൾ നിലവിലുണ്ടെന്നും, ഇവരിൽ 903 ഗുണഭോക്താക്കൾ നഗരസഭയുമായി എഗ്രിമെന്റ് വെച്ച് ഭവന നിർമ്മാണം ആരംഭിക്കുകയും 672 പേർ ഭവന നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഉദ്ഘാടന വേളയിൽ ചെയർപേഴ്സൺ പറഞ്ഞു.

2021 വരെ അംഗീകാരം ലഭിച്ച ഡി പി ആറുകളിൽ(1 മുതൽ 5 വരെ) 659 പേർക്ക് ഭവന നിർമ്മാണത്തിനുള്ള അനുമതി ലഭിക്കുകയും ഇതിൽ 642 പേർ (97%) ഭവന നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. 2021നു ശേഷം അംഗീകാരം ലഭിച്ച 374 പേരുടെ ഭവന നിർമ്മാണം വിവിധ സ്റ്റേജുകളിൽ നടക്കുന്നു. ഇതിനു 30 പേർ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. 2020 ജനുവരിക്ക് മുൻപ് ഭവന നിർമ്മാണം പൂർത്തീകരിച്ച 290 പേർക്കുള്ള ലൈഫ് ഇൻഷുറൻസ് കാർഡ് വിതരണവും പുതിയതായി ഭവന നിർമ്മാണം പൂർത്തീകരിച്ച 30 പേർക്കുള്ള താക്കോൽ ചടങ്ങുമാണ് ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ നടന്നത്.

ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ ടി വി ചാർളി അധ്യക്ഷത വഹിച്ചു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി സി ഷിബിൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജയ്സൺ പാറേക്കാടൻ, കൗൺസിലർ ടി കെ ഷാജു, അൽഫോൻസാ തോമസ്, പിടി ജോർജ് എന്നിവർ ആശംസകൾ അറിയിച്ചു. ഇരിങ്ങാലക്കുട നഗരസഭ സെക്രട്ടറി ഷാജിക്ക് എം എച്ച് സ്വാഗതവും എസ്.ഡി. എസ്സ് – പി.എം.എ.വൈ ഷെഫീഖ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page