സംസ്ഥാന പാതയിൽ മരണകെണിയുമായി മാൻ ഹോളുകൾ : പരാതിപ്പെട്ടിട്ടും പരിഹാരമാകുന്നില്ലെന്ന് കൗൺസിലർ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നിന്നും പോട്ടയിലേക്ക് പോകുന്ന സംസ്ഥാന പാതയിൽ പാണ്ഡ്യാങ്ങാടി വൺവെ തിരിയുന്നിടത് റോഡിനൊത്ത നടുവിൽ സ്ഥിതി ചെയ്യുന്ന രണ്ട് ബിഎസ്എൻഎൽ മാൻഹോളുകളിൽ ഒന്നിന്റെ മുകളിലെ തകിട് അപകടകരമായ രീതിയിൽ ഉയർന്നു നിൽക്കുന്നു . ഇതുവഴി പോകുന്ന വാഹനങ്ങൾക്ക് പ്രത്യേകിച്ച ഇരു ചക്രവാഹങ്ങൾക്ക് ഇവ ഭീഷണി സൃഷ്ടിക്കുന്നുണ്ട്.

നഗരസഭ വാർഡ് കൗൺസിലർ പി ടി ജോർജ് പ്രശ്നത്തിന്റെ ഗുരുതരാവസ്ഥ ബിഎസ്എൻഎൽ അധികൃതരെ അറിയിച്ച്‌ ഒരാഴ്ചയിലേറെയായിട്ടും പരാതിക്കു പരിഹാരം ആകാതെ വന്നപ്പോൾ ചൊവ്വാഴ്ച ചേർന്ന നഗരസഭ കൗൺസിലിൽ ഇദ്ദേഹം വിഷയം അവതരിപ്പിച്ചു.

ഇതിന് ശേഷം ഉച്ചയോടെ ഇരിങ്ങാലക്കുട സി.ഐ അനീഷ് കരീമിന്റെ നേതൃത്വത്തിൽ പോലീസ് സംഘം പരാതിയിൽ പരാമർശിച്ച സ്ഥലം സന്ദർശിക്കുകയും അപകടാവസ്ഥ നേരിൽ കണ്ട് മനസിലാക്കുകയും ചെയ്തു. ബിഎസ്എൻഎൽ അധികൃതരോട് മാൻഹോളിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെടുമെന്ന് പോലീസ് അറിയിച്ചു

You cannot copy content of this page