കമ്പ്യൂട്ടർ സയൻസിലെ നൂതന സാധ്യതകളിലേക്ക് ജാലകം തുറന്ന് ‘ക്യുബിറ്റ് 23’ സാങ്കേതിക മേള

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ് കമ്പ്യൂട്ടർ സയൻസ് വിഭാഗം സംഘടിപ്പിച്ച സാങ്കേതിക മേള ‘ക്യുബിറ്റ് 23’ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ ഉദ്ഘാടനം ചെയ്തു. സൈബർ ഫോറൻസിക് ആൻഡ് ഡാറ്റ സുരക്ഷ എന്ന വിഷയത്തിൽ ‘ടെക് ബൈ ഹാർട്ടി’ലെ സൈബർ സുരക്ഷ വിദഗ്ധൻ ഒ നീരജ് പ്രഭാഷണം നടത്തി.

continue reading below...

continue reading below..

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അധിഷ്ഠിത ജനറെറ്റീവ് ടൂളുകൾ, ലാറ്റക് എന്നിവയെ അടിസ്ഥാനമാക്കി ഹാൻഡ് ഓൺ വർക്ഷോപ്പുകൾ സംഘടിപ്പിച്ചു. വിവിധ സാങ്കേതിക വിഷയങ്ങളെ അധികരിച്ച് വിദ്യാർഥികളുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ പോസ്റ്റർ പ്രദർശനവും ശ്രദ്ധേയമായി. മേളയോട് അനുബന്ധിച്ച് വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത വെന്യു ബുക്കിംഗ് ആപ്പ്, കാൻ്റീൻ മാനേജ്മെൻ്റ് സോഫ്റ്റ്വെയർ, ആക്ടിവിറ്റി പോയിൻ്റ് കാൽക്കുലേറ്റർ, ഗ്രീവൻസ് സെൽ ആപ്പ് എന്നിവ പ്രകാശനം ചെയ്തു.

വിവിധ സാങ്കേതിക മത്സരങ്ങൾ, പ്രോ ഷോ എന്നിവയും ഒരുക്കിയിരുന്നു. കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. വിൻസ് പോൾ, അസിസ്റ്റൻ്റ് പ്രൊഫസർ ജാസ്മിൻ ജോളി, വിദ്യാർത്ഥി സായി പ്രസാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

You cannot copy content of this page