മഴക്കെടുതി : മുകുന്ദപുരം താലൂക്കിലെ ആദ്യ ക്യാമ്പ് മാടായിക്കോണം വില്ലേജിൽ, വാതിൽമാടം കോളനിയിലെ നാല് കുടുംബങ്ങളിൽ നിന്നായി 11 പേർ ക്യാമ്പിൽ

മുകുന്ദപുരം താലൂക്കിലെ ആദ്യ ക്യാമ്പ് മാടായിക്കോണം വില്ലേജിൽ മാപ്രാണം പള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്ന സെന്റ് സേവിയേഴ്‌സ് എൽ.പി സ്കൂളിൽ, മണ്ണിടിച്ചൽ ഭീഷണി നിലനിൽക്കുന്ന വാതിൽമാടം കോളനിയിലെ നാല് കുടുംബങ്ങളിൽ നിന്നായി 11 പേരാണ് ക്യാമ്പിൽ ഉള്ളത്.
5 പുരുഷന്മാർ, 4 സ്ത്രീകൾ, 2 കുട്ടികൾ

ഇരിങ്ങാലക്കുട : മഴക്കാലകെടുതികൾ നേരിടാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി മുകുന്ദപുരം താലൂക്കിലെ ആദ്യ ക്യാമ്പ് മാടായിക്കോണം വില്ലേജിൽ മാപ്രാണം പള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്ന സെന്റ് സേവിയേഴ്‌സ് എൽ.പി സ്കൂളിലാണ് മഴക്കാല ക്യാമ്പ് ആരംഭിച്ചത്. മണ്ണിടിച്ചൽ ഭീഷണി നിലനിൽക്കുന്ന വാതിൽമാടം കോളനിയിലെ നാല് കുടുംബങ്ങളിൽ നിന്നായി 11 പേരാണ് ക്യാമ്പിൽ ഉള്ളത്. 5 പുരുഷന്മാർ, 4 സ്ത്രീകൾ, 2 കുട്ടികൾ.

മറ്റിടങ്ങളിലും മഴക്കാല ക്യാമ്പുകൾ തുടങ്ങേണ്ട സാഹചര്യം വന്നാൽ അടിയന്തരമായി കെട്ടിടങ്ങൾ സജ്ജമാക്കുന്നതിനുള്ള ഒരുക്കങ്ങൾ അധികൃതർ തയാറാക്കിയിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ എല്ലാവരും സജ്ജരായിരിക്കണമെന്നും ഫോൺ എപ്പോഴും പ്രവർത്തന ക്ഷമമായിരിക്കണമെന്നും വില്ലേജ് ഓഫീസർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും നിർദ്ദേശമുണ്ട്. ക്യാമ്പുകളിൽ ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാക്കും. താലൂക്കിൽ ഇപ്പോളത്തെ അവസ്ഥയിൽ മറ്റിടങ്ങളിൽ ക്യാമ്പ് ആരംഭിക്കുവാനുള്ള സാഹചര്യങ്ങളിലിലെന്ന് താലൂക് അധികൃതർ അറിയിച്ചു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page