തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടം അവസാനിപ്പിക്കുക – ഇരിങ്ങാലക്കുട സബ് ആർ.ടി.ഓ ക്ക് പരാതി നൽകി ഡി.വൈ.എഫ്.ഐ

ഇരിങ്ങാലക്കുട : തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടങ്ങൾ കാരണം അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ റൂട്ടിൽ പൊതുജനങ്ങൾക്ക് അപകടരഹിതമായി യാത്ര ചെയ്യാനുള്ള സാഹചര്യം ഒരുക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തിരയി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇരിങ്ങാലക്കുട സബ് ആർ.ടി.ഓ ക്ക് ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരാതി നൽകി.

ബ്ലോക്ക്‌ സെക്രട്ടറി ഐ.വി.സജിത്ത്, ബ്ലോക്ക് പ്രസിഡന്റ് ശരത് ചന്ദ്രൻ,സഹഭാരവാഹികളായ അഖിൽ ലക്ഷ്മണൻ, നവ്യകൃഷ്ണ, ബ്ലോക്ക് കമ്മിറ്റി അംഗങ്ങളായ പി.കെ.ദീപേഷ്, സിജിൻ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page