കൽപ്പറമ്പ് : ചിറമ്മൽ കോലങ്കണ്ണി ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മെട്രോ ഹെൽത്ത് കെയറും ഇരിങ്ങാലക്കുട മെട്രോ ഐ കെയറിന്റെയും സഹകരണത്തോടെ കൽപ്പറമ്പ് ചർച്ച് പാരിഷ് ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അഡ്വ. തോമസ് ഉണ്ണിയാടാൻ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.
മെട്രോ ഹെൽത്ത് കെയർ മാനേജിംഗ് ഡയറക്ടർ ഡോ. എം. ആർ രാജീവ്, കൺസൾട്ടൻ്റ് ഓർത്തോപടിക് സർജൻ ഡോ. ജയകുമാർ കെ .പി, കൺസൾട്ടൻ്റ ഒഫ്തൽ മേളജിസ്റ്റ് ഡോ. സുജ ജോർജ് വളവി, എന്നിവർ രോഗികളെ പരിശോധിച്ചു വേണ്ട ചികിത്സകൾ നൽകി.
ഫാ. ബിജു കോലങ്കണ്ണി, ചിറമ്മൽ കോലങ്കണ്ണി ട്രസ്റ്റിന്റെ പ്രസിഡണ്ട് ജോൺസൺ കോലങ്കണ്ണി, സെക്രട്ടറി കെ.എൽ ജോൺസൺ, ട്രഷറർ ബാബു കോലങ്കണ്ണി, മെട്രോ ഐ കെയർ മാനേജർ ജയ്സൺ പാറേക്കാടൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


