ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് മാനേജർ ഫാദർ ജോയ് പീനിക്കപ്പറമ്പിൽ ഭദ്രദീപം കൊളുത്തി ആരംഭിച്ച ആർട്സ് കേരളക്ക് ഇന്ന് സമാപനം കുറിച്ചു. ഏഴ് ഗ്രൂപ്പുകൾ പങ്കെടുത്ത നാടൻപാട്ട് മത്സരത്തിൽ തൃശൂർ ശ്രീ കേരളവർമ്മ കോളേജ് ഒന്നാം സ്ഥാനം നേടി. ക്രൈസ്റ്റ് കോളേജ് രണ്ടാം സ്ഥാനവും ഗവ. കോളേജ് കുട്ടനെല്ലൂർ മൂന്നാം സ്ഥാനവും നേടി.
മൂന്ന് ടീമുകൾ പങ്കെടുത്ത തിരുവാതിരയിൽ ക്രൈസ്റ്റ് കോളേജ് ഒന്നാം സ്ഥാനം നേടി. എം.ഇ.എസ് കോളേജ് രണ്ടാം സ്ഥാനവും യു.സി കോളേജ് ആലുവ മൂന്നാം സ്ഥാനവും നേടി.
നാടൻപാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനമായി കെ.എൽ. ആന്റോ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും 20,000 രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി. രണ്ടാം സമ്മാനമായി സെലിൻ ആന്റോ ട്രോഫിയും പതിനയ്യായിരം രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും മൂന്നാം സ്ഥാനത്ത് എത്തിയ ടീമിന് വിജു ആന്റോ ട്രോഫിയും പതിനായിരം രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിച്ചു.
തിരുവാതിര കളിയിൽ വിജയികളായവർക്ക് ഫോർച്യൂൺ വെൽത്ത് ഗ്രൂപ്പ് സ്പോൺസർ ചെയ്യുന്ന എവർറോളിംഗ് ട്രോഫികളും 20,000, 15,000, 10,000 എന്നിങ്ങനെ കാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിച്ചു. കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ്, കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപ്പറമ്പിൽ, കോളേജ് വൈസ് പ്രിൻസിപ്പൽമാരായ ഡോ. സേവിയർ ജോസഫ്, ഡോ. എൻ. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


