ഇരിങ്ങാലക്കുട : വിജയദശമി ദിനത്തില്‍ ആദ്യക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ചുവടുവച്ച് കുരുന്നുകള്‍. ശ്രീ കൂടൽമാണിക്യം കൊട്ടിലായ്ക്കൽ സരസ്വതി മണ്ഡപത്തിൽ നടന്ന വിദ്യാരംഭച്ചങ്ങിൽ പ്രഭാഷകനും, എഴുത്തുകാരനും, കൂടൽമാണിക്യം ദേവസ്വം കമ്മിറ്റി അംഗവുമായ ഡോ. മുരളി ഹരിതം കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകി.
കൂടൽമാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി അഡ്മിനിസ്ട്രേറ്റർ പ്രീതി എസ് എന്നിവർ നേതൃത്വം നൽകി. സരസ്വതീ പൂജക്ക് ശേഷം പുസ്തകങ്ങളും മറ്റും തിരിച്ചെടുക്കുവാൻ രാവിലെ മുതൽ കൂടൽമാണിക്യം കൊട്ടിലായ്ക്കലിൽ സൗകര്യം നൽകിയിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive



