ഇരിങ്ങാലക്കുട : 2025 മെയ് 8 ന് കൊടിയേറി, മെയ് 18 ന് രാപ്പാൾ ആറാട്ട് കടവിൽ ആറാട്ടോടെ സമാപിക്കുന്ന ശ്രീ കൂടൽമാണിക്യം തിരുവുത്സവത്തിൻ്റെ പ്രോഗ്രാം ബുക്ക് പ്രകാശനം ഏപ്രിൽ 19 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് ക്ഷേത്രത്തിൻ്റെ കിഴക്കേ ഗോപുര നടയിൽ വെച്ച് ഉന്നതവിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കുമെന്നു ദേവസ്വം അഡ്മിനിസ്ട്രർ അറിയിച്ചു.
തിരുവുത്സവത്തോടനുബന്ധിച്ച് ദേശീയ സംഗീത നൃത്തവാദ്യ കലാപരിപാടി അവതരിപ്പിക്കുന്നതിന് ഇത്തവണയും ക്ഷേത്രത്തിനകത്തുള്ള പ്രധാന വേദിക്ക് പുറമെ തെക്കേനടയിൽ കലാപരിപാടികൾക്കായി മതിൽകെട്ടിനു പുറമെ രണ്ടാമത്തെ വേദിയും ഒരുക്കുന്നുണ്ട്. തിരുവുത്സവത്തിൻ്റെ പ്രോഗ്രാം ബുക്കിൽ ക്ഷേത്ര ചടങ്ങുകളുടെയും എല്ലാ കലാപരിപാടികളുടെയും വിശദാംശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive