നടവരമ്പ് : ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്കൂൾ, നടവരമ്പ് വേൾഡ് റെക്കോർഡ് ഫലപ്രഖ്യാപനം, സുവനീർ പ്രകാശനം, ശതാബ്ദി മന്ദിരം പദ്ധതി പ്രഖ്യാപനം ഏപ്രിൽ 19 ശനിയാഴ്‌ച, 6 മണിക്ക് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവ്വഹിക്കും.
നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ പൂർവ്വ വിദ്യാർത്ഥികളുടെ “ശതസംഗമം 2025” ഏപ്രിൽ 5, 6 തീയതികളിൽ നടന്നപ്പോൾ തുടർച്ചയായ എഴുപതോളം പത്താംക്ലാസ്സ് വിദ്യാർത്ഥി ബാച്ചുകളുടെ സംഗമംവും സെൽഫിയും ആണ് യു.ആർ.എഫ് ലോക റെക്കോർഡായി തെരെഞ്ഞെടുത്തത്.
നടവരമ്പ് ഗവ.ഹയർ സെക്കൻ്ററി സ്കൂൾ 105 വർഷങ്ങൾ പിന്നിടുമ്പോൾ, ലോക റെക്കോഡിൻ്റെ തിളക്കമാർന്ന രണ്ട് പൊൻതൂവൽ കൂടി കിരീടത്തിൽ ചാർത്തിയിരിക്കുകയാണ്. മാതൃവിദ്യാലയത്തെ നെഞ്ചേറ്റിയ, വിദ്യാലയത്തെ ലോക ഭൂപടത്തിൽ അടയാളപ്പെടുത്തുക എന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്ത പൂർവ വിദ്യാർത്ഥി സംഘടന)യുടെ പ്രവർത്തന മികവിൻ്റെ സാക്ഷ്യപ്പെടുത്തലാണ് ഈ രണ്ട് റെക്കോഡുകൾ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive