അവിട്ടത്തൂർ : എക്സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ സ്പെഷ്യൽ ഡ്രൈവായ ‘ഓപ്പറേഷൻ തണ്ടറിന്റെ’ ഭാഗമായി നടത്തിയ പരിശോധനയിൽ ആറ് കിലോഗ്രാം കഞ്ചാവുമായി യുവാവ് വീട്ടിൽ വെച്ച് പിടിയിലായി. അവിട്ടത്തൂർ കോക്കാട്ട് വീട്ടിൽ ആൽവിൻ ടോണി (23) ആണ് ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് സംഘത്തിന്റെ പിടിയിലായത്.
എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ബൈക്കിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പിടിച്ചെടുത്തത്. ലഹരിക്കടത്തിന് ഉപയോഗിച്ച KL 45 L 8576 നമ്പർ ബജാജ് പ്ലാറ്റിന 100ES ബൈക്കും എക്സൈസ് കസ്റ്റഡിയിലെടുത്തു. പ്രതിക്കെതിരെ എൻ.ഡി.പി.എസ് (NDPS) ആക്ട് പ്രകാരം കേസെടുത്തു. കഞ്ചാവിന്റെ ഉറവിടവും ഇടപാടുകാരെയും കണ്ടെത്തുന്നതിനായി തുടരന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അനുകുമാർ പി.ആറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ വത്സൻ കെ.കെ., സന്തോഷ് എ., സിവിൽ എക്സൈസ് ഓഫീസർമാരായ ഷനൂജ് ടി.എസ്., കർണ അനിൽകുമാർ, വുമൺ സിവിൽ എക്സൈസ് ഓഫീസർ ലിസ കെ.എൽ. എന്നിവർ സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


