ഇല്ലിക്കൽ റെഗുലേറ്ററിലെ വെള്ളമൊഴുക്കിനെ തടസ്സപ്പെടുത്തുന്ന വസ്തുക്കളെ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് നിർദേശം നൽകിയതായി സ്ഥലം സന്ദർശിച്ച തോമസ് ഉണ്ണിയാടൻ എം.എൽ.എ

കരുവന്നൂർ : ഇല്ലിക്കൽ റെഗുലേറ്റർ കം ബ്രിഡ്ജിൻ്റെ താഴെ വെള്ളമൊഴുക്കിനെ തടസ്സപ്പെടുത്തുന്ന തരത്തിൽ തടികളും മറ്റു വസ്തുക്കളും അടിഞ്ഞുകൂടിയിരിക്കുന്നത് അടിയന്തിരമായി നീക്കം ചെയ്യണമെന്ന് സ്ഥലം സന്ദർശിച്ച തോമസ് ഉണ്ണിയാടൻ എം എൽ എഇറിഗേഷൻ വകുപ്പ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.



വെള്ളമൊഴുക്ക് തടസ്സപ്പെടുമ്പോൾ സമീപ പ്രദേശങ്ങളിൽ താഴ്ന്നസ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് വെള്ളത്തിനടിയിൽ ആകുന്നത് മൂലം വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. റെഗുലേറ്റർ കം ബ്രിഡ്ജിൻ്റെ പല ഭാഗങ്ങളിലും ബലക്ഷയം ഉണ്ടായിട്ടുണ്ടെന്നും ഉണ്ണിയാടൻ പറഞ്ഞു. ഇതിലേക്ക് വിശദമായ റിപ്പോർട്ടും എസ്റ്റിമേറ്റും തയ്യാറാക്കാനും എം. എൽ. എ ഇറിഗേഷൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.



ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർപേഴ്സൺ ചിന്താ ധർമ്മരാജൻ, കൗൺസിലർ പോൾ തെക്കൂടൻ , മുൻ കൗൺസിലർ അബ്ദുള്ളക്കുട്ടി, മിനി മോഹൻദാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും എം എൽ എയോടൊപ്പം ഉണ്ടായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page