ഇരിങ്ങാലക്കുട : നഗരസഭയുടെ നിയന്ത്രണത്തിലുള്ള റിപ്പബ്ലിക് പാർക്കിൽ അവധിക്കാലം ആരംഭിച്ചിട്ടും കളി ഉപകരണങ്ങളുടെയും ഇരിപ്പിടങ്ങളുടെയും മെയിന്റനൻസ് യഥാസമയം ചെയ്യാത്തതു മൂലം അപകടകരമായ അവസ്ഥയിൽ . ഇതിന് പുറമേ ലൈറ്റുകൾ കത്താത്തത് മൂലമുള്ള വെളിച്ചക്കുറവ്, കാടുപിടിച്ച അന്തരീക്ഷവും ഇഴജന്തുക്കളുടെ ശല്യവും.

കിഡ്‌സ് പാർക്കിലെ ഊഞ്ഞാൽ, സ്ലൈഡുകൾ, സീ-സോ, ക്ലൈംബിംഗ് ഫ്രെയിമുകൾ, മെറി-ഗോ-റൗണ്ട് എന്നിവയെല്ലാം തുരുമ്പ് പിടിച്ചും ചങ്ങലകൾ അടർന്നും അത്യന്തം അപകടാവസ്ഥയിലാണ് . ഇതിൽ റോൾ ഓൺ ഉപകരണത്തിന്റെ നാലു കാലുകളും ഏതുനിമിഷവും വീഴാവുന്ന രീതിയിൽ വെറും ഇഷ്ടിക കണക്ഷണത്തിലാണ് കയറ്റി വെച്ചിരിക്കുന്നത്. ഇതിന് മേലെ കേറി കളിക്കുന്ന കുട്ടികൾ ഏതു നിമിഷവും താഴെ പതിക്കുന്ന അവസ്ഥയിലുമാണ്.

ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം.പി ജാക്സന്റെ വാർഡിൽ ഉൾപ്പെടുന്നതാണ് നഗരസഭയുടെ റിപ്പബ്ലിക് പാർക്ക് . വൈകുന്നേരം 4 മണി മുതൽ രാത്രി 9 മണി വരെയാണ് പാർക്കിലെ പ്രവർത്തന സമയം . ഈ കൊടും വേനലിൽ പോലും കുടിവെള്ള സൗകര്യവും പാർക്കിൽ ലഭ്യമല്ല . പാർക്ക് മേൽനോട്ടക്കാരന്റെ ഓഫീസും ഇടിഞ്ഞു പൊളിഞ്ഞ അവസ്ഥയിലാണ്.

ഇരിങ്ങാലക്കുട നഗരസഭ പ്രതിപക്ഷ കൗൺസിൽമാരായ പി വി ശിവകുമാർ, പ്രസാദ് കെ എസ്, ലേഖ ഷാജൻ, വിനീത ടീച്ചർ എന്നിവർ റിപ്പബ്ലിക്ക് പാർക്ക് സന്ദർശിച്ചു . അടിയന്തരമായി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുകയും അപകടകരമായ രീതിയിലുള്ള കളി ഉപകരണങ്ങൾ മാറ്റി സ്ഥാപിക്കുകയും വേണമെന്ന് ഇവർ ആവശ്യപ്പെട്ടു . റിപ്പബ്ലിക് പാർക്കിനോടുള്ള ഇരിങ്ങാലക്കുട നഗരസഭയുടെ അവഗണന സ്വകാര്യ പാർക്കിന് വേണ്ടിയാണെന്നും ഇവർ ആരോപിച്ചു.
play equipment is deteriorating without maintenance – Is the Irinjalakuda Municipality’s neglect of Republic Park for the sake of a private park?

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

