ഇരിങ്ങാലക്കുട രൂപത ‘ബ്ലെസ് എ ഹോം’ പദ്ധതി 17-ാം വർഷത്തിലേക്ക്

ഇരിങ്ങാലക്കുട : രൂപതയിൽ 2010 ഏപ്രിൽ 18ന് ആരംഭിച്ച സമഗ്ര കുടുംബക്ഷേമ പദ്ധതിയായ ‘ബ്ലെസ് എ ഹോം’ സാർഥകമായ 16 വർഷങ്ങൾ പിന്നിടുന്നു. ഇതോടനുബന്ധിച്ച് ഏപ്രിൽ 18 ശനിയാഴ്ച്‌ച 2.30ന് ബിഷപ്സ‌് ഹൗസിൽ വാർഷിക സമ്മേളനം നടത്തും. മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും.

അഭ്യുദയകാംക്ഷികളുടെ സഹായ സഹകരണങ്ങളോടെ മുന്നോട്ടുപോകുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ 2443 കുടുംബങ്ങൾക്കായി 12.63 കോടിയും പ്രളയകാലത്ത് 1019 കുടുംബ ങ്ങൾക്കായി 1.29 കോടിയും ചെലവഴിച്ചു. ഇപ്പോൾ ജാതി മതഭേദമെന്യ 406 പാവപ്പെട്ട കുടും ബങ്ങൾക്ക് സഹായം നൽകിക്കൊണ്ടിരിക്കുന്നു.

പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഓരോ കുടുംബത്തിനും പ്രതിമാസം ആയിരം രൂപ നൽകുന്നതാണ് പദ്ധതി. അതോടൊപ്പം, പഠനത്തിൽ സമർഥരായ 228 വിദ്യാർഥികൾക്ക് 17 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പും തുടർപരിശീലനവും നൽകിവരുന്നു. രൂപതാതിർത്തിക്കുള്ളിൽ സിവിൽ സർവീസ് പരിശീലനം നേടുന്ന 12 വിദ്യാർഥികൾക്ക് പഠനസൗകര്യവും 5.25 ലക്ഷം രൂപ സ്‌കോളർഷിപ്പും നൽകി. ഉന്നതവിദ്യാഭ്യാസത്തിന് സർക്കാർ മെറിറ്റിൽ സീറ്റ് ലഭിക്കുന്ന വിദ്യാർഥികൾക്കും സാമ്പത്തിക സഹായം നൽകുന്നുണ്ടെന്ന് ഡയറക്ട‌ർ ഫാ. ജിന്റോ വേരംപിലാവ് അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page