ഇരിങ്ങാലക്കുട : ക്യാൻസർ രോഗികൾക്ക് സൗജന്യ വിഗ്ഗ് നിർമ്മിക്കുന്നതിനായി തങ്ങളുടെ മുടി മുറിച്ചു നൽകി മാതൃകയായി ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് വോളന്റിയേഴ്സ്.
എൻ എസ് എസ് യൂണിറ്റ് നടത്തിയ കേശദാന ക്യാമ്പയിന്റെ ഭാഗമായി തൃശൂർ അമല മെഡിക്കൽ കോളേജിൽ വച്ച് നടന്ന “കേശദാനം സ്നേഹദാനം” ചടങ്ങിൽ വോളന്റിയർമാരായ കാർത്തിക, ആൻ റിയ, നയന, ഹാദിയ നസ്റിൻ, റിതിക, മീര കൃഷ്ണ, ആര്യ കൃഷ്ണ, അയന ഫാത്തിമ അമ്മമാരായ ഷീബ, സൗമ്യ, റസീന തുടങ്ങി പതിനൊന്ന് പേർമുടി ദാനം ചെയ്തു. കഴിഞ്ഞ വർഷവും യൂണിറ്റിൻ്റെ നേതൃത്വത്തിൽ കേശദാന ക്യാംപയിൻ സംഘടിപ്പിച്ചിരുന്നു.
അമല മെഡിക്കൽ കോളേജ് വച്ച് നടന്ന സൗജന്യ വിഗ് വിതരണ ചടങ്ങിൽ ജോ. ഡയറക്ടർ ഫാദർ. ജയ്സൺ മുണ്ടൻമാണിയുടെ കയ്യിൽ നിന്നും മൊമെന്റോയും പ്രശംസാപത്രവും ഏറ്റുവാങ്ങി . പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ പ്രോഗ്രാം ഓഫീസർ ലസീദ എം.എ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive