അവിട്ടത്തൂർ മഹാദേവക്ഷേത്ര തിരുവുത്സവത്തിൻ്റെ കലവറ നിറയ്ക്കൽ ചടങ്ങ് ജനുവരി 30 ന്

അവിട്ടത്തൂർ : ജനുവരി 31 ന് കൊടിയേറി ഫെബ്രുവരി 9 ന് ആറാട്ടോടെ സമാപിക്കുന്ന അവിട്ടത്തൂർ മഹാദേവക്ഷേത്രം തിരുവുത്സവത്തിൻ്റെ ഭാഗമായി ജനുവരി 30 വ്യാഴാഴ്‌ച രാവിലെ 9 മണിക്ക് ക്ഷേത്രത്തിലെ കൊടിമരത്തിൻ്റെ മുന്നിൽവെച്ച് കലവറ നിറയ്ക്കൽ ചടങ്ങ് നടത്തുന്നതാണ്. രാവിലെ 9 മണിക്ക് നടക്കുന്ന ചടങ്ങിൽ അരി, ശർക്കര, മറ്റു പലവ്യഞ്ജനങ്ങൾ, നാളികേരം, പച്ചക്കറികൾ എന്നിവ ഭക്തജനങ്ങൾക്ക് ഭഗവാന് സമർപ്പി ക്കാവുന്നതാണ് എന്ന് അവിട്ടത്തൂർ മഹാദേവക്ഷേത്രം പ്രസിഡന്റ് ഡോ. മുരളി ഹരിതം അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page